Loading ...

Home Europe

തിരുന്നാൾ ആഘോഷിച്ചു

  വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹം വി. തേമശ്ലീഹായുടെയും വി.അല്‍ഫോന്‍സാമ്മയുടെയും വി. ചാവറ കുരിയാക്കോസ് അച്ചന്റെയും വി. യുഫ്രേസ്യയാമ്മയുടെയും വി. മദര്‍ തെരാസയുടെയും തിരുനാള്‍ പരി. ലൂര്‍ദ് മാതാവിന്റെ തിരുനാളിനോട് കൂടി ഭക്തി സാന്ദ്രമായി ആഘോഷിച്ചു.
 à´¸à´‚യുക്തമായി കൊണ്ടാടിയ തിരുന്നാള്‍ നിരവധി വൈദീകരുടെയും വിശ്വാസികളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായി 

മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ചാപ്ലയിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി മുഖ്യകാര്‍മ്മികനായ സമൂഹ ബലിയില്‍ വിയന്നയിലെ വിവിധ പള്ളികളില്‍ സേവനം ചെയ്യുന്ന വൈദീകരായ ഫാ. ജോയ് പ്ലാത്തോട്ടത്തില്‍, ഫാ. ജൊഹനാസ് വേര്‍ഡ്‌സെ, ഫാ. റോബിന്‍ ജോര്‍ജ്, ഫാ. ഇഗ്‌നേഴ്‌സിയസ് കുന്നുംപുറം, ഫാ. വില്‍സണ്‍ മേച്ചേരില്‍, ഫാ. ഡേവിസ് കളപുരക്കല്‍, ഫാ. തോമസ് കൊച്ചുചിറ, ഫാ. ഷൈജു പള്ളിച്ചംകുടിയില്‍, ഫാ. തോമസ് പ്രശോഭ്, ഫാ. സിറിയക് ഞാറക്കുളം, ഫാ. സാല്‍വിന്‍ കണ്ണമ്പള്ളി എന്നിവര്‍ പങ്കെടുത്തു.

Related News