Loading ...

Home USA

നിർബന്ധിത ട്രേഡ് യൂണിയൻ അംഗത്വ ഫീസ് റദ്ധാക്കി

ഇല്ലിനോയി ഉള്‍പ്പെടെ അമേരിക്കയിലെ 22 സംസ്ഥാനങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളി സംഘടനകള്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പോ, താല്പര്യമോ ഇല്ലാത്ത ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിത അംഗത്വഫീസ് പിരിയ്ക്കുന്ന നടപടി യു.എസ്സ്. സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ജൂണ്‍ 27 ബുധനാഴ്ച യു.എസ്സ്. സുപ്രീംകോടതിയിലെ 5 യാഥാസ്ഥിതിക ന്യായാധിപന്മാര്‍ അനുകൂലിച്ചും 4 ലിബറല്‍ ന്യായാധിപര്‍ വിയോജിച്ചും പുറപ്പെടുവിച്ച പ്രസ്തുത നിര്‍ണ്ണായക വിധിന്യായം അമേരിക്കയിലെ തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിയ്ക്കുമെന്ന് കരുതപ്പെടുന്നു. ദുര്‍ബലമാകുന്ന അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ജാനസ്സ് Vs ഏ.എഫ്.എസ്സ്.സി.എം. ഈ കൗണ്‍സില്‍ 31 കേസ്സിലെ സുപ്രീംകോടതി വിധി മറ്റൊരു പ്രഹരമായി മാറുമെന്ന് പൊതുവേ കരുതപ്പെടുന്നു.


Related News