Loading ...

Home International

സമുദ്രനിരപ്പുയരുന്നു, ദ്വീപുകൾ മുങ്ങുന്നു, ജനം ഭീതിയിൽ

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനങ്ങളും ഭൂമിയിലെ മിക്ക ദ്വീപുകളെയും താഴ്ന്ന പ്രദേശങ്ങളെയും കടലിൽ താഴ്ത്തുമെന്ന് റിപ്പോർട്ട്. ആഗോളതാപനം കാരണം ധ്രുവങ്ങളിലെ ഐസ് ഉരുകുന്നത് വർധിച്ചിട്ടുണ്ട്. ഇതോടെ മിക്ക സമുദ്രങ്ങളിലെയും ജലനിരപ്പ് കുത്തനെ ഉയർന്നുവരികയാണ്. വരും വർഷങ്ങളിൽ ഭൂമിയിലെ ഒട്ടുമിക്ക ദ്വീപുകളും ഇല്ലാതാകുമെന്നാണ് ഗവേഷകരുടെ നിഗമനം.മിക്ക ദ്വീപുകളിലെയും ജനങ്ങൾ ഭീതിയിലാണ്. സമുദ്രനിരപ്പിൽ നിന്നു നാനൂറ് അടി ഉയരത്തിലുണ്ടായിരുന്ന കിവാലിന ദ്വീപ് ഇപ്പോൾ കടലിൽ മുങ്ങിപോകുമെന്ന ഭീതിയിലാണ്. യുഎസിലെ അലാസ്ക സംസ്ഥാനത്തിന്റെ ഭാഗമായ ദ്വീപുനഗരം. ചുക്ചി സമുദ്രത്തിൽ, 403 താമസക്കാരുള്ള കിവാലിനയുടെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.സമുദ്രനിരപ്പിൽ നിന്ന് ഇപ്പോൾ ഉയരം കഷ്ടിച്ച് പത്തടി! പത്തുവർഷം കൂടി കഴിഞ്ഞാ‍ൽ ഈ ദ്വീപ് ഉണ്ടാകില്ല! 2025 ആകുമ്പോഴേക്കും പൂർണമായും കടലിൽ താഴുമെന്നാണ് എൻജിനീയറിങ് വിദഗ്ധരുടെ നിഗമനം. കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുമതിൽ അലിഞ്ഞില്ലാതാകുന്നതും സമുദ്രജലനിരപ്പ് ഉയരുന്നതുമാണ് കിവാലിനയുടെ അന്ത്യത്തിനു കാരണം. ഏഴുവർഷം മുൻപ് തീരത്തു സംരക്ഷണഭിത്തി പണിതിരുന്നെങ്കിലും അതു ചുഴലിക്കാറ്റിൽ നിലംപരിചായി.കടലെടുക്കുമെന്ന് ഉറപ്പായതോടെ അതിജീവനമാർഗം തേടുകയാണ് ജനങ്ങൾ. ദ്വീപിലെ കുഴിമാടങ്ങൾ തുറന്ന് ഉറ്റവരുടെ ശരീരാവശിഷ്ടങ്ങൾ അവർ വീണ്ടെടുത്തു. കിവാലിന നഗരത്തെ മറ്റെവിടേക്കെങ്കിലും പറിച്ചുനടണമെന്നാണ് ആവശ്യം. കര ശേഷിക്കാത്ത ദ്വീപിനെ നിക്ഷേപകരും കൈവിട്ടു.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രസിഡന്റ് ബറാക് ഒബാമ അലാസ്കയിൽ. കാലാവസ്ഥാ വ്യതിയാനം അലാസ്കയെ അപകടത്തിലാക്കിയെന്നാണു പഠനങ്ങൾ. അലാസ്ക സംസ്ഥാനം രൂപപ്പെട്ട 1959 മുതൽ ഇതുവരെ മഞ്ഞുപാളികളുരുകി 3.5 ട്രില്യൺ (3500 കോടി ടൺ) ജലമാണ് സമുദ്രത്തിലേക്ക് ഒഴുകിപ്പോയത്.

Related News