Loading ...

Home Europe

നീരവ് മോദിയെ പിടികൂടാൻ യുകെ യുടെ സഹായം റെഡി ഇന്ത്യ



ന്യൂഡല്‍ഹി: നീരവ് മോദിക്കെതിരെ കുരുക്ക് മുറുക്കി ഇന്ത്യൻ സർക്കാർ. നീരവിനെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി വിദേശകാര്യമന്ത്രാലയം മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കത്തെഴുതി. ഫ്രാന്‍സ്, യൂറോപ്പ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളുടെ സഹായമാണ് വിദേശകാര്യമന്ത്രാലയം അഭ്യര്‍ത്ഥിച്ചത്. അതേസമയം നീരവിന്റെയും കൂട്ടരുടെയും പാസ്‌പോര്‍ട്ട് കണ്ടു കെട്ടുന്നതിനുള്ള നീക്കങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആരംഭിച്ചു.

രാജ്യത്തെ ഞെട്ടിച്ച 14000കോടിയുടെ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയെയും കൂട്ടരെയും പിടികൂടാനുള്ള ശ്രമങ്ങള്‍ ഇന്ത്യൻ സർക്കാർ  തുടരുകയാണ്. നീരവും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും സംഘവും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നീരവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനുമായി വിദേശകാര്യമന്ത്രാലയം ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കത്തയച്ചു.

Related News