Loading ...

Home International

ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യയില്‍ നിയന്ത്രണം

ന്യൂഡല്‍ഹി: അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ഇറാനില്‍നിന്നുള്ള എണ്ണയുടെ ഇറക്കുമതിയില്‍ നിയന്ത്രണം വരുത്താന്‍ ഇന്ത്യ ഒരുങ്ങുന്നതായി സൂചന. നവംബര്‍ മുതല്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പാക്കാനോ അല്ലെങ്കില്‍ വന്‍തോതില്‍ കുറയ്ക്കാനോ റിഫൈനറികളോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടതായി രണ്ട് വ്യവസായകേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനുമേല്‍ ഏകപക്ഷീയമായി അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധത്തെ പിന്തുണയ്ക്കില്ലെന്നും ഐക്യരാഷ്ട്ര സംഘടനയുടെ ഉപരോധത്തെയാണ് അംഗീകരിക്കുകയെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ നല്‍കുന്ന സൂചനപ്രകാരം, അമേരിക്കയുടെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ഇന്ത്യ മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്.

റിഫൈനറികളുടെ യോഗം വ്യാഴാഴ്ച പെട്രോളിയം മന്ത്രാലയം വിളിച്ചു ചേര്‍ത്തിരുന്നു. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കു പകരം മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

Related News