Loading ...

Home USA

സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക പെരുന്നാൾ



ഷിക്കാഗോ:ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർതൊമാശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ 6,7,8 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു.

മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേമിന്റെ പ്രധാന കാർമ്മികത്വത്തിലും ‌ വന്ദ്യ ജോൺ ഡാനിയേൽ കോർ എപ്പിസ്‌കോപ്പ, വന്ദ്യ ജേക്കബ് ജോൺസ് കോർ എപ്പിസ്‌കോപ്പ എന്നിവരുടെ സഹകാർമ്മികത്വത്തിലും പെരുന്നാൾ ശുശ്രൂഷകൾ നടക്കും.

Related News