Loading ...

Home Europe

മലയാളിയായ 15 കാനെ കുത്തിക്കൊന്ന കേസില്‍ അഞ്ചു കൗമാരക്കാര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി


മലയാളിയായ 15കാരൻ  ജേക്കബ് ഏബ്രാഹാമിനെ കുത്തിക്കൊന്ന കേസില്‍ ആണ് കൗമാരക്കാര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം നടത്തണമെന്ന് ഉദ്ദേശിച്ചാണ് പ്രതികള്‍ ജേക്കബ് ഏബ്രാഹാമിനെ ആക്രമിച്ചതെന്നു കോടതി നിരീക്ഷിച്ചു. 5 പേര്‍ക്കും കേസിലുള്ള പങ്ക് ഒരുപോലെയാണെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കുള്ള ശിക്ഷ പിന്നീടായിരിക്കും വിധിക്കുക. കുറ്റക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സെന്റ് അല്‍ബാന്‍സ് ക്രൗണ്‍ കോടതിയുടെതാണ് വിധി. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു.


കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിനാണ് ജേക്കബ് ഏബ്രഹാമിനെ കുത്തേറ്റനിലയില്‍ വീടിനു സമീപം കണ്ടെത്തുന്നത്. പുറത്തു പോയ ജേക്കബിനെ ഏറെ നേരം കഴിഞ്ഞും കാണാതായതിനെ തുടര്‍ന്ന് ജേഷ്ഠനായ ഇസഹാക്ക് നടത്തിയ തിരച്ചിലിന് ഒടുവില്‍ ചോരയില്‍ കുളിച്ച നിലയില്‍ ജഡം കണ്ടെത്തുകയായിരുന്നു. 

Related News