Loading ...

Home USA

സമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫൻ: ആഗസ്റ് മുതൽ അമേരിക്കയിലും കാനഡയിലും

ന്യുയോര്‍ക്ക്: ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍, 2018 ആഗസ്റ്റ്‌ 10 മുതല്‍ ഒക്ടോബർ 10 വരെ കാനഡയിലും അമേരിക്കയിലുമുള്ള  വിവിധ ദേവാലയങ്ങളിൽ സമാധാന സന്ദേശം  നൽകുന്നു.

വിവിധ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന്‍റെ പ്രായോഗിക ജീവിത പ്രശ്നങ്ങള്‍, പ്രാര്‍ത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ തലമുറകള്‍ക്ക് നന്മ പകര്‍ന്നു നല്‍കാമെന്നു തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും 37 വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും പ്രാര്‍ത്ഥനാജീവിതത്തിനു ആഴവും നല്‍കുന്നതാണെന്ന് വേള്‍ഡ് പീസ്‌ മിഷന്‍റെ സ്പിരിച്വല്‍ ഡയറക്ടര്‍ à´«à´¾:ബോബി ജോസ്  കട്ടിക്കാട് അഭിപ്രായപ്പെട്ടു.

à´ˆ വചനവിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിനാവശ്യമായ ആത്മീയ ഉണര്‍വ്വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്‍റെ നിറവും നേടാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി  വേള്‍ഡ് പീസ്‌ മിഷന്‍റെ സംഘാടകര്‍ അറിയിക്കുന്നു. 
കൌണ്‍സിലിങിനും സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോൺ ഫിലിപ്പ് (പ്രകാശ്) (+1 (832) 744-0271)

സണ്ണി ജോർജ്  (+1 (646) 522-1729)

സ്മിത റോബി  (+1 (281) 818-0937)

ജെസ്സിയമ്മ  ജോസ് (+1 (469) 305-9259)


വേൾഡ് പീസ് മിഷൻ ഓഫീസ് (+91 944 715 4999 / +91 938 340 3199 )

വേള്‍ഡ് പീസ്‌ മിഷന്‍  (US) 
worldpeacemissioncouncil@gmail.com
റിപ്പോര്‍ട്ട്: കെ.ജെ.ജോൺ 

Related News