Loading ...

Home International

തീരുവ 100 ശതമാനമാക്കിയ ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച്‌ ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ 100% ആക്കിയ ഇന്ത്യയുടെ നടപടിയെ കുറ്റപ്പെടുത്തി ട്രംപ് രംഗത്ത്.

'100 % തീരുവ ചുമത്തുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുണ്ട്. തീരുവകള്‍ എടുത്തുകളയണം', ട്രംപ് പറഞ്ഞു. അടുത്തയാഴ്ച വിദേശ കാര്യമന്ത്രി സുഷമ സ്വരാജും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഈ പ്രതികരണം

വിദേശ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്ന അമേരിക്കന്‍ നയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'എല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാക്കി നമുക്ക് നികുതികളെല്ലാം എടുത്തു കളയാമെന്നാണ് ജി 7 ഉച്ചകോടിയില്‍ ഞാന്‍ വാഗ്ദാനം ചെയ്തതും ചെയ്യാനാഗ്രഹിച്ചതും.പക്ഷെ അന്ന് അതിന് ആരും തയ്യാറുണ്ടായിരുന്നില്ല', ട്രംപ് പറഞ്ഞു.

'മറ്റുരാജ്യങ്ങള്‍ അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ട്. അനുരഞ്ജനത്തിന് അവര്‍ തയ്യാറല്ലെങ്കില്‍ നമ്മള്‍ നികുതി ചുമത്തും'.

'നമ്മളാണ് എപ്പോഴും ബാങ്കായി തുടരുന്നത്. മറ്റുള്ളവര്‍ക്ക് കക്കാനും മോഷ്ടിക്കാനുമുള്ള ബാങ്കാണ് എന്നും നമ്മള്‍. ഇനിയും അതനുവദിച്ചുകൂട. കഴിഞ്ഞ വര്‍ഷം 500 ബില്ല്യണ്‍ ഡോളറാണ് ചൈന കാരണം നമുക്ക് നഷ്ടമായത്. യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് 152 ബില്ല്യണ്‍ ഡോളറും നമുക്ക് നഷ്ടപ്പെട്ടു', ട്രംപ് കൂട്ടിച്ചേര്‍ത്തു

Related News