Loading ...

Home USA

ബ്രിട്ടനില്‍ ചൂട് കൂടുന്നു



ലണ്ടന്‍: ബ്രിട്ടനില്‍  പലയിടത്തും അന്തരീക്ഷ ഊഷ്മാവ് 33 ഡിഗ്രി സെല്‍ഷ്യസിലെത്തി. കേരളത്തേക്കാള്‍ ചൂടു കൂടുതലുള്ള പ്രദേശമായി ബ്രിട്ടന്‍ മാറിയിരിക്കുന്നു. കടുത്ത ചൂടില്‍ നിന്നും രക്ഷതേടി ബ്രിട്ടീഷ് ജനത ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും മറ്റ് തുറസായ ഇടങ്ങളിലേക്കും കൂട്ടത്തോടെ ഇറങ്ങിത്തുടങ്ങി. 

ചൂട് കൂടിയതോടെ തീപിടുത്ത ഭീഷണിയിലുമാണ് രാജ്യം. പലയിടങ്ങളിലും തീ പടര്‍ന്നു പിടിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. മാഞ്ചസ്റ്ററിനു സമീപമുള്ള സാഡില്‍വര്‍ത്തില്‍ തീപിടിത്തമുണ്ടായി. സൗത്ത് ഈസ്റ്റ് മേഖലകളിലും ചൂടി ക്രമാതീതമായി കൂടിക്കൊണ്ടചിരിക്കുന്നു.

സൗത്ത് ഈസ്റ്റ്, സെന്‍ട്രല്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിð ഈ ആഴ്ച താപനില 33 ഡിഗ്രി യായി ഉയരുമെന്നാണ് പ്രവചനം. ഇവിടം ബ്രസീലിലെ ചില പ്രദേശങ്ങളേക്കാള്‍ ചൂടുള്ളതായിത്തീരുകയും ചെയ്യും. താപനില ശരാശരിയേക്കാള്‍ നിരവധി ഡിഗ്രി മുകളിലായിരിക്കുമെന്നാണ് ഈ അവസരത്തില്‍ ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നത്. ഇന്നു നാളെയും ഈ വര്‍ഷത്തെ ഏറെ ചൂടുള്ള ദിവസങ്ങളായിത്തീരാന്‍ സാധ്യതയുണ്ടെന്നും വിലിയിരുത്തപ്പെടുന്നു. ഈ ആഴ്ച താപനില റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് മെറ്റ് ഓഫീസ് ഫോര്‍കാസ്റ്ററായ സോഫി ഇയോമാന്‍സ് പ്രവചിക്കുന്നത്.

Related News