Loading ...

Home sports

ലോകകപ്പ്സ്‌:പെയിനും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍


മോസ്‌കോ: നാടകീയ സമനിലകള്‍ക്കൊടുവില്‍ സ്‌പെയിനും പോര്‍ച്ചുഗലും ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയാണ് സ്‌പെയ്ന്‍ മടങ്ങിയത്. ഗ്രൂപ്പിലെ ഇറാന്‍ പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍ അവസാനിച്ചതും സ്‌പെയിനിന് തുണയായി. മൊറാക്കോയ്‌ക്കെതിരെ അവസാന നിമിഷം അസ്‌പെസ് നേടിയ ഗോളാണ് സ്‌പെയിന് സമനില സമ്മാനിച്ചത്. പതിനാലാം മിനിട്ടില്‍ ഖാലിദ് ബൗത്തെയ്ബിലൂടെ മൊറോക്കയാണ് ആദ്യം ഗോള്‍ നേടിയത്. ഇസ്‌കോയുടെ ഗോള്‍ സ്‌പെയിന് സമനില സമ്മാനിച്ചെങ്കിലും മൊറാക്കോ രണ്ടാംപകുതിയില്‍ മുന്നിലെത്തി. ഗ്രൂപ്പ് ചാംപ്യന്മാരായ സ്‌പെയ്ന്‍ പ്രീ ക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയെ നേരിടും.

ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി കിക്കിലൂടെ പോര്‍ച്ചുഗലിനെ തളച്ചാണ് ഇറാന്‍ സമനില പിടിച്ചെടുത്തത്. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി. കനത്ത പോരാട്ടം ഉറപ്പിച്ചിറങ്ങിയ പോര്‍ച്ചുഗല്‍ തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്ബാണ് പോര്‍ച്ചുഗല്‍ ലീഡ് നേടിയത്. 45ാം മിനിട്ടില്‍ റിക്കോര്‍ഡോ ക്വറസ്മയാണ് ഇറാനെതിരെ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഇരുടീമുകളും വാശിയോടെ മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. റൊണാള്‍ഡോയെ ഫോള്‍ ചെയ്തതിന് പോര്‍ച്ചുഗല്‍ പെനാല്‍റ്റി നേടിയെങ്കിലും, അത് മുതലാക്കാന്‍ റൊണാള്‍ഡോക്കായില്ല. ഇറാനു വേണ്ടി അന്‍സാരിഫര്‍ദ് ആണ് ഗോള്‍ നേടിയത്.

Related News