Loading ...

Home Gulf

വളയം പിടിച്ച്‌ വനിതകള്‍ : സൗദിയിലെ റോഡുകളില്‍ സ്ത്രീകള്‍ വാഹനമോടിച്ചു തുടങ്ങി


റിയാദ് : കാലങ്ങളായുള്ള വിലക്ക് നീങ്ങി . ആഹ്ളാദാരവത്തോടെ അവര്‍ വളയം പിടിച്ചു . സൗദിയിലെ റോഡുകളില്‍ സ്ത്രീകള്‍ വാഹനമോടിച്ചു തുടങ്ങി.

സൗദി വനിതകളെ പിങ്ക് റോസാപുഷ്പങ്ങള്‍ കൊടുത്ത് പൊലീസുകാര്‍ തന്നെ വരവേറ്റു . മിക്ക റോഡുകളിലും സ്ത്രീകളെ സ്വാഗതം ചെയ്യാന്‍ നിരവധി പേര്‍ കാത്തു നിന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിലും വലിയ പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

ഈയടുത്താണ് സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ സൗദി അനുമതി നല്‍കിയത്. സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായിരുന്നു തീരുമാനം. മൗലിക വാദികള്‍ ഇതിനെ എതിര്‍ത്തെങ്കിലും തീരുമാനവുമായി സൗദി മുന്നോട്ടു പോകുകയായിരുന്നു

Related News