Loading ...

Home Europe

യോഗാചാര്യന്‍ ബാബാ രാംദേവിന്റെ 'പതഞ്ജലി' യുകെയിലേയ്ക്ക്

ലണ്ടന്‍ : ഇന്ത്യന്‍ വിപണിയില്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എത്തിക്കുന്ന യോഗാചാര്യന്‍ ബാബ രാംദേവിന്റെ സാമ്രാജ്യം ഇന്ത്യന്‍ അതിര്‍ത്തി വിട്ട് യുകെയിലേയ്ക്ക്. അന്താരാഷ്ട്ര യോഗാദിന ആഘോഷത്തിന് ബ്രിട്ടന്‍ വേദിയാക്കിയ ബാബ ലണ്ടനിലും ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഭിമുഖ്യത്തിലും നടത്തിയ ചടങ്ങുകളിലാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രവാസി മലയാളിയായ യൂസഫലി ബ്രിട്ടനില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച പാക്ക് ചെയ്ത് കൂടിയ വിലയില്‍ ഗര്‍ഫ് രാജ്യങ്ങളില്‍ വിപണനം ചെയ്യുന്ന അതേ തന്ത്രമാകും ബാബ് രാംദേവും പയറ്റുക. 'പതഞ്ജലി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക' എന്ന ആഹ്വാനം ഇന്ത്യയില്‍ മുഴങ്ങുമ്പോഴാണ് ഗുണമേന്മ പാലിക്കുന്നതില്‍ കടുത്ത നിയന്ത്രണമുള്ള യുകെയിലേയ്കക് ബാബ രാംദേവ് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

മോഡി ഭരണത്തില്‍ കീഴില്‍ കണ്ണടച്ചു തുറക്കുന്ന വേഗതയിലായിരുന്നു ബാബയുടെ വളര്‍ച്ച. അടുത്ത തെരഞ്ഞെടുപ്പില്‍ മോഡിയുടെ നില പരുങ്ങലില്‍ ആയാലും തന്റെ നില സുരക്ഷിതമാക്കമെന്ന കൂര്‍മ്മ ബുദ്ധിയാണ് പുതിയ നീക്കത്തിനു പിന്നിലെന്നണ് വിലയിരുത്തല്‍. പ്രധാനമായും ആയുര്‍വേദത്തെ മാര്‍ക്കറ്റ് ചൊയ്യുന്ന ബാംബ രാംദേവിന് യുകെ നിയമം അനുസരിച്ച് എത്രത്തോളം ഉത്പന്നങ്ങള്‍ ബ്രിട്ടനില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നതില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്.

Related News