Loading ...

Home Europe

നീരവ് മോദി ലോകത്തെ മുഴുവന്‍ കബളിപ്പിച്ച് സുഖവാസത്തില്‍

ലണ്ടന്‍: ഇന്ത്യ തിരയുന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകേസ് പ്രതി നീരവ് മോദി   à´•à´´à´¿à´žàµà´žà´¤àµ ലണ്ടന്‍ നഗരഹൃദയത്തിലെ ഫ്‌ളാറ്റില്‍. പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടും നീരവ് ലോകമെങ്ങും പറന്നുനടന്നു. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകേസ് പ്രതി ഒളിവിലും സുഖജീവിതം നയിക്കുകയാണെന്ന റിപ്പോര്‍ട്ട് ' സണ്‍ഡേ ടൈംസ്' പുറത്തുവിട്ടു. പഞ്ചാബ് നാഷനല്‍ ബാങ്കിനെ 13,000 കോടിയിലേറെ രൂപ കബളിപ്പിച്ചെന്ന കേസില്‍ തിരയുമ്പോള്‍ ലണ്ടനിലെ സ്വന്തം ജ്വല്ലറിയുടെ മുകളിലെ ഫ്‌ലാറ്റില്‍ താമസിക്കുകയായിരുന്നു നീരവ്. സമ്പന്നമേഖലയായ മേയ്‌ഫെയറിലെ ഓള്‍ഡ് ബോണ്ട് സ്ട്രീറ്റിലാണു ജ്വല്ലറി. കഴിഞ്ഞയാഴ്ചവരെ ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നു. ഫെബ്രുവരി 23ന് ആണു നീരവിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയത്. ഇന്റര്‍പോളിനെയും യുകെ അധികൃതരെയും വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച് 15നു ഹീത്രൂ വിമാനത്താവളത്തില്‍നിന്നു ഹോങ്കോങ്ങിലേക്കും അവിടെനിന്നു ന്യൂയോര്‍ക്കിലേക്കും മാര്‍ച്ച് 28നു തിരിച്ചു ലണ്ടനിലേക്കും ഇയാള്‍ സഞ്ചരിച്ചു. മൂന്നു ദിവസത്തിനുശേഷം പാരീസിലേക്കും പിന്നീടു ബ്രസല്‍സിലേക്കും തിരിച്ചു യൂറോസ്റ്റാര്‍ ട്രെയിനില്‍ ലണ്ടനിലേക്കും വന്നു. നീരവ് മോദിയുടെ യാത്രകളെക്കുറിച്ചു പ്രതികരിക്കാന്‍ യുകെ ആഭ്യന്തര, അതിര്‍ത്തി സേനാ അധികൃതര്‍ തയാറായില്ല. 

ഇതിനിടെ റവന്യു ഇന്റലിജന്‍സ് ഏജന്‍സി (ഡിആര്‍ഐ) നീരവ് മോദിക്ക് ഇ മെയിലില്‍ അറസ്റ്റ് വാറന്റ് അയച്ചു. ഗുജറാത്തിലെ സൂറത്ത് കോടതിയില്‍ ഹാജരാകാഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ്. നികുതി ഇളവോടെ ഇറക്കുമതി ചെയ്ത 890 കോടി രൂപയുടെ രത്‌നങ്ങളും മുത്തുകളും 52 കോടി രൂപ നികുതി വെട്ടിച്ച് പൊതുവിപണിയില്‍ വില്‍പന നടത്തിയെന്നാണു കേസ്. നീരവിന്റെ സ്ഥാപനങ്ങളായ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍, ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍, രാധാശിര്‍ ജ്വല്ലറി എന്നിവയുടെ പേരില്‍ ഇറക്കുമതി ചെയ്ത കട്ട് ആന്‍ഡ് പോളിഷ് ഡയമണ്ട്സ് , മുത്തുകള്‍ മുതലായവ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ക്ക് നികുതി വെട്ടിച്ചു എന്ന് കാട്ടിയാണ് ഡിആര്‍ഐ നീരവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആകെ 1,205 കോടി രൂപയുടെ നികുതി വെട്ടിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പലിശയും പിഴയും ഉള്‍പ്പെടെ 48.21 കോടി രൂപ തിരിച്ചടക്കേണ്ടതായുണ്ട്.

2014 ഡിസംബറില്‍ നികുതിവെട്ടിച്ചു കടത്തിയ ചരക്കുകള്‍ മുംബൈ എയര്‍പ്പോര്‍ട്ടില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് കഴിഞ്ഞ മാര്‍ച്ചില്‍ നീരവിനെതിരെ ഡിആര്‍ഐ കേസെടുത്തത്. ഹോങ്കോങ്, ദുബായ് എന്നിവിടങ്ങളില്‍ നിര്‍മിച്ച ഗുണനിലവാരവും മൂല്യവും കുറഞ്ഞ ചരക്കുകളായിരുന്നു വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പിടിക്കപ്പെട്ടത്. 43.10 കോടിയുടെ മൂല്യമുള്ളതെന്ന് കാട്ടി കടത്തിയ വജ്രങ്ങള്‍ അന്വേഷണ സംഘം ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ അംഗീകൃത മൂല്യനിര്‍ണ്ണയ കമ്മീഷന്റെ പരിശോധനയില്‍ 4.93 കോടി രൂപ മാത്രം വിലമതിക്കുന്നതാണെന്നും കണ്ടെത്തിയിരുന്നു. സൂറത്ത് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇവ മുന്നും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിന്‍ അന്വേഷണ ഏജന്‍സി നീരവ് മോഡിക്കെതിരെ പ്രോസിക്യൂഷനെ നിയമിക്കുകയായിരുന്നു. നീരവിനെതിരെ സൂറത് കോടതി സമന്‍സ് പുറപ്പെടുവിച്ചിരുന്നെങ്കിലും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

Related News