Loading ...

Home National

മെട്രോ കോച്ച്‌ നിര്‍മാണത്തിന് പല വിദേശരാജ്യങ്ങളും സമീപിക്കുന്നത് ഇന്ത്യയെ: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങള്‍ അടക്കം മെട്രോ കോച്ച്‌ നിര്‍മ്മാണത്തിന് ഇന്ത്യയെയാണ് സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും മികച്ചതും ആധുനികവും സൗകര്യപ്രദവുമായ ഗതാഗത സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മേക്ക് ഇന്‍ ഇന്ത്യയിലൂടെ കൂടുതല്‍ മെട്രോ കോച്ചുകള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം. പല വിദേശരാജ്യങ്ങളും മെട്രോ കോച്ചുകളുടെ രൂപീകരണത്തിന് ഇന്ത്യയുടെ സഹായം തേടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി മെട്രോയുടെ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് പ്രധാനമന്ത്രി ഡല്‍ഹി മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തത്.കേന്ദ്ര സംസ്ഥാന സഹകരണത്തിന്റെ പ്രധാന ഉദാഹരണമാണ് മെട്രോയെന്നും പ്രധാനമന്ത്രി പറഞ്ഞു. മുണ്ട്ക മുതല്‍ ഹരിയാനയിലെ ബഹാദുര്‍ഗ വരെ 11.2 കിലോമീറ്റര്‍ ദൂരമാണ് മെട്രോ ഗ്രീന്‍ ലൈന്‍. ഹരിയാനയെ ഡല്‍ഹിയുടെ ഹൃദയവുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാതയുമാണിത്. പുതിയ ഭാഗം കൂടി തുറന്നതോടെ ഡല്‍ഹി മെട്രോ ആകെ ദൈര്‍ഘ്യം 288 കിലോ മീറ്ററാകും.അതേ പോലെ രാജ്യത്തെ മെട്രോ റയില്‍ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിനായുള്ള ഉന്നത തല സമിതിയ്ക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കി. മെട്രോ മാന്‍ ഇ ശ്രീധരന്‍ അധ്യക്ഷനായ സമിതിയെയാണ് മെട്രോ റയില്‍ സംവിധാനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി നിയമിച്ചിരിക്കുന്നത്.


Related News