Loading ...

Home USA

നയം മാറ്റാൻ തയാറായി ട്രംപ്

അറസ്റ്റിലാകുന്ന അനധികൃധ കുടിയേറ്റ കുടുംബങ്ങളിലെ കുട്ടികളെ തിരിച്ചു പ്രത്യേക ക്യാന്പുകളിൽ താമസിപ്പിക്കാനുള്ള ട്രംപിന്റെ നയത്തിൽ വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് നയം മാറ്റാൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റ്റീരുമാനിച്ചു.അനധികൃതത കുടിയേറ്റത്തിന്റെ പേരില്‍ തടവിലാക്കപ്പെടുന്നവരുടെ കുട്ടികളെ രക്ഷിതാക്കളില്‍നിന്നകറ്റുന്ന നടപടിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒടുവില്‍ പിന്മാറി. ലോകമൊന്നടങ്കം അപലപിച്ചിട്ടും പോപ്പ് ഫ്രാന്‍സിസ് പോലും എതിരഭിപ്രായം പറഞ്ഞിട്ടും കുലുങ്ങാതിരുന്ന ട്രംപിന്റെ തീരുമാനം മാറിയത് സ്വന്തം വീട്ടില്‍നിന്നുള്ള എതിര്‍പ്പ് ശ്ക്തമായപ്പോള്‍. 

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനകള്‍ക്കിടെ പിടിയിലാകുന്നവരെയും അവരുടെ കുട്ടികളെയും വേര്‍പെടുത്തുന്ന നിലപാട് കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയ്‌ക്കെതിരെ ലോകമാകെ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കുടുംബങ്ങളെ വേര്‍പിരിക്കേണ്ടെന്ന ഉത്തരവില്‍ ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ട്രംപ് ഒപ്പുവെച്ചത്. കുടുംബത്തെ ഒന്നടങ്കം തടവില്‍വെക്കുമ്ബോള്‍, കുട്ടികളുടെ നില അപകടത്തിലാകരുതെന്ന കര്‍ശന നിര്‍ദ്ദേശവും ട്രംപ് നല്‍കിയിട്ടുണ്ട്.

കുടുംബങ്ങളെ വേര്‍പിരിക്കുമ്ബോഴുണ്ടാകുന്ന ഹൃദയഭേദകമായ കാഴ്ച കാണാന്‍ താത്പര്യമില്ലെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. നേരത്തെ, ഇതുസംബന്ധിച്ച്‌ പുറത്തുവന്ന കുട്ടികളുടെ ചിത്രങ്ങള്‍ ലോകമെങ്ങും മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെ കടുത്ത വിമര്‍ശനങ്ങളുമുയര്‍ന്നു. രക്ഷിതാക്കളെ കാണാതെ കരയുന്ന പിഞ്ചുകുട്ടികളുടേതടക്കം ചിത്രങ്ങള്‍ ട്രംപിനെ മകള്‍ ഇവാന്‍ക കാട്ടിക്കൊടുത്തു. കുട്ടികളെ മാതാപിതാക്കളില്‍നിന്ന് വേര്‍പിരിക്കുന്നതിനെ ഭാര്യ മെലാനിയയും ശക്തമായി എതിര്‍ത്തതോടെ ട്രംപിന്റെയും മനസ്സുമാറി.

ഇവാന്‍കയ്ക്കും മെലാനിയക്കും ആ ദൃശ്യങ്ങള്‍ കടുത്ത വിഷമമുണ്ടാക്കിയെന്നും തനിക്കും അത് ബോധ്യപ്പെട്ടെന്നും ട്രംപ് പറഞ്ഞു. ഹൃദയമുള്ളവരെയെല്ലാം സങ്കടപ്പെടുത്തുന്ന കാഴ്ചകളാണതെന്നും അദ്ദേഹം കുടുംബങ്ങളെ വേര്‍പിരിക്കേണ്ടെന്ന ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍, അതിര്‍ത്തികളിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുകയെന്ന നിലപാടില്‍നിന്ന് തെല്ലും പിന്നോട്ടുപോകില്ലെന്ന മുന്നറിയിപ്പും പ്രസിഡന്റ് നല്‍കി.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ രക്ഷിതാക്കളെയും കുട്ടികളെയും വേര്‍പിരിക്കുന്ന തരത്തിലുള്ള കുടിയേറ്റനിയന്ത്രണ നടപടികളെ പോപ്പ് ഫ്രാന്‍സിസ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ട്രംപിന്റെ ഇത്തരം നടപടികള്‍ ലോകത്തിന്റെ കുടിയേറ്റപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോകുന്നില്ലെന്ന് പോപ്പ് പറഞ്ഞു. കുട്ടികളെ കുടുംബങ്ങളില്‍നിന്ന് വേര്‍പിരിക്കുന്നതിനെ വിമര്‍ശിച്ച്‌ രംഗത്തുവന്ന അമേരിക്കന്‍ ബിഷപ്പുമാരുടെ നിലപാടുകളെ പിന്തുണച്ചുകൊണ്ടായിരുന്നു പോപ്പിന്റെ പ്രഖ്യാപനം.

പിഞ്ചുകുട്ടികളെയടക്കമാണ് മാതാപിതാക്കളില്‍നിന്ന് ഇതിന്റെ പേരില്‍ അകറ്റിയിരുന്നത്. ഇത്തരത്തില്‍ അകറ്റപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്കായി പ്രത്യേക കേന്ദ്രം തുറക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം വാര്‍്ത്തയില്‍ അവതരിപ്പിക്കവെ, ചാനല്‍ അവതാരക പൊട്ടിക്കരഞ്ഞതും സംഭവത്തെ ലോകശ്രദ്ധയിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. എംഎസ്‌എന്‍ബിസി വാര്‍ത്താ അവതാരക റേച്ചല്‍ മാഡോയാണ് ലൈവായി കരഞ്ഞത്.

കുഞ്ഞുങ്ങള്‍ക്കായി ടെക്‌സസില്‍ ഇത്തരം മൂന്ന് കേന്ദ്രങ്ങള്‍ തുറക്കുന്നുണ്ടെന്ന വാര്‍ത്ത വായിക്കുന്നതിനിടെയാണ് അവര്‍ വികാരംകൊണ്ടത്. വാര്‍ത്ത വായിക്കാനാകാതെ അവര്‍ക്ക് പരപാടി നേരത്തെ നിര്‍ത്തേണ്ടിവരികയും ചെയ്തു. ഈ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളാണ് പങ്കുവെച്ചത്. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും തടവിലാക്കുന്ന നടപടിയില്‍നിന്ന് ഡൊണാള്‍ഡ് ട്രംപിനെ പിന്മാറ്റാന്‍ ഇതും ഒരുകാരണമായതായി വിലയിരുത്തപ്പെടുന്നു.



Related News