Loading ...

Home Kerala

ബസ് ജീവനക്കാർ കുട്ടികളോട് പെരുമാറാന്‍ ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം വരുന്നു

തിരുവനന്തപുരം: കുട്ടികളോട് പെരുമാറാന്‍ ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം വരുന്നു; നന്നായി പെരുമാറിയില്ലെങ്കില്‍ വിളിച്ചറിയിക്കാനുള്ള ഫോണ്‍ നമ്ബരും ഇനി വണ്ടിയില്‍ പ്രദര്‍ശിപ്പിക്കണം; ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് പരിശോധനയും ബസ്സില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യുന്നതും തിരക്ക് കാരണം പണം കൂടുതല്‍ നല്‍കുന്ന യാത്രക്കാര്‍ കയറാത്തതുമൊക്കെയണ് ഈ വൈരാഗ്യത്തിന് കാരണം.വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ തടഞ്ഞ് ലാഭമുണ്ടാക്കാനായി അവരോട് ക്രൂരമായും മൂന്നാംകിട പൗരന്മാരെ പോലെ കണ്ട് പെരുമാറുന്നതിനുമെതിരെ ഇപ്പോള്‍ സംസ്ഥാന വാലാവകാശ കമ്മീഷന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

സ്‌കൂള്‍ കുട്ടികളെ ബസുകളില്‍ കയറ്റുന്നതും അവരോടു പെരുമാറുന്നതും സംബന്ധിച്ചു സ്വകാര്യ ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കി ഉത്തരവു പുറപ്പെടുവിക്കണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ് . ഗതാഗത കമ്മിഷണര്‍ തയാറാക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപി ഉത്തരവ് പുറപ്പെടുവിക്കണം. യാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കണമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

സ്‌കൂള്‍ സമയങ്ങളില്‍ ആര്‍ടിഒമാരും ജോയിന്റ് ആര്‍ടിഒമാരും പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിച്ചു പരിശോധനയും നിരീക്ഷണവും നടത്തണം. ഒപ്പം, മോട്ടോര്‍ വാഹന നിയമം കര്‍ക്കശമാക്കുന്നതിനു ഗതാഗത സെക്രട്ടറി നടപടി സ്വീകരിക്കണം. കുട്ടികള്‍ക്കു ബസുകളില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഫോണ്‍ നമ്ബരും എല്ലാവര്‍ക്കും കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

അധ്യയനം അവസാനിക്കുന്ന സമയങ്ങളില്‍ ബസ് സ്റ്റേഷനുകളിലും സ്‌കൂള്‍ പരിസരത്തുള്ള ബസ് സ്റ്റോപ്പിലും സ്റ്റാന്‍ഡുകളിലും പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്യണം. തൃശൂര്‍ അത്താണിയില്‍ ബസ് മുന്നോട്ടെടുക്കുമ്ബോള്‍ സ്‌കൂള്‍ കുട്ടി തെറിച്ചുവീണ സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഉത്തരവ്. മൈലം ജിവി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റു കുട്ടികള്‍ ആശുപത്രിയിലായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

Related News