Loading ...

Home USA

മാ​ര്‍ അ​പ്രേ​മി​നു സ്വീ​ക​ര​ണം ന​ല്‍​കി

ഹൂ​സ്റ്റ​ണ്‍: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം ജൂ​ണ്‍ 14ന് ​വൈ​കി​ട്ട് ഹൂ​സ്റ്റ​ണ്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. ഹൂ​സ്റ്റ​ണി​ലെ വൈ​ദി​ക​രെ​യും വി​ശ്വാ​സി​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു ഫാ.​രാ​ജേ​ഷ് കെ.​ജോ​ണ്‍, ഫാ.​ഐ​സ​ക് പ്ര​കാ​ശ്, ഭ​ദ്രാ​സ​ന ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ മ​നോ​ജ് മാ​ത്യു, പി​ആ​ര്‍​ഒ എ​ല്‍​ദേ പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത​യെ സ്വീ​ക​രി​ച്ചു

ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ സ​ന്ധ്യ​ന​മ​സ്കാ​ര​ത്തി​നു ശേ​ഷം ക​ത്തീ​ഡ്ര​ല്‍ മാ​നേ​ജിം​ഗ് ക​മ്മി​റ്റി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍, ചാ​പ്പ​ലി​ന്‍റെ​യും കൂ​ദാ​ശ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും പ്ര​സ്തു​ത ഹാ​ളും ചാ​പ്പ​ലും തി​രു​മേ​നി ജൂ​ണ്‍ 29, 30 ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ദാ​ശ ചെ​യ്യു​ക​യും തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന പ​ള്ളി പെ​രു​ന്നാ​ളി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. 

ജൂ​ണ്‍ 22, 23 തീ​യ​തി​ക​ളി​ല്‍ ഭ​ദ്രാ​സ​നാ​സ്ഥാ​ന​മാ​യ ഉ​ര്‍​ശേം അ​ര​മ​ന​യി​ല്‍ ന​ട​ക്കു​ന്ന വൈ​ദി​ക സം​ഘ​ത്തി​ന്‍റെ​യും ഭ​ദ്രാ​സ​ന അ​സം​ബ്ലി​യു​ടെ​യും വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷം വ​ഹി​ച്ചു ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ടു​ത്ത ത​ല​ത്തി​ലു​ള്ള വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കും.

ജൂ​ണ്‍ 16,17 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന ഡാ​ള​സ് ഫാ​മി​ലി ആ​ന്‍​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സി​ലും ജൂ​ലൈ 28നു ​ന​ട​ക്കു​ന്ന ഹൂ​സ്റ്റ​ണ്‍ ഷി​ക്കാ​ഗോ ഫാ​മി​ലി ആ​ന്‍​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സു​ക​ളി​ലും മാ​ര്‍ അ​പ്രേം പ​ങ്കെ​ടു​ക്കും. ഓ​ര്‍​ത്ത​ഡോ​ക്സ് യാ​മ പ്രാ​ര്‍​ഥ​നാ​ധി​ഷ്ഠി​ത​മാ​യ ജീ​വി​ത​രീ​തി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ജൂ​ലൈ 8 മു​ത​ല്‍ 15 വ​രെ ഉ​ര്‍​ശോ​അ​ര​മ​ന​യി​ല്‍ ന​ട​ക്കു​ന്ന മെ​ന്‍​സ് സ​മ്മ​ര്‍ ക്യാ​ന്പി​ല്‍ ആ​ദ്യാ​വ​സാ​നം പ​ങ്കെ​ടു​ത്ത് യു​വ​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും.

അ​റ്റ്ലാ​ന്‍റ​യി​ല്‍ ജൂ​ലൈ 25 മു​ത​ല്‍ 28 വ​രെ ന​ട​ക്കു​ന്ന എം​ജി​ഒ​സി​എ​സ്‌എം ലീ​ഡ​ര്‍​ഷി​പ്പ് ക്യാ​ന്പി​ല്‍ മാ​ര്‍ അ​പ്രേം പ​ങ്കെ​ടു​ത്ത് ആ​ധു​നി​ക​ത​യു​ടെ പ്ര​ലോ​ഭ​ന​ങ്ങ​ളെ എ​ങ്ങ​നെ അ​തി​ജീ​വി​ക്കാ​മെ​ന്നും വ​ക്തി​ത്വ വി​ക​സ​ന​ത്തെ​പ്പ​റ്റി ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കും. തു​ട​ര്‍​ന്നു ജൂ​ലൈ അ​വ​സാ​നാ​ഴ്ച​യി​ല്‍ കാ​ന​ഡ​യി​ലു​ള്ള ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ​ള്ളി​ക​ളി​ല്‍ പാ​സ്റ്റ​റ​ല്‍ വി​സി​റ്റ് ന​ട​ത്തു​മെ​ന്ന് ഭ​ദ്രാ​സ​ന പി​ആ​ര്‍​ഒ എ​ല്‍​ദോ പീ​റ്റ​ര്‍ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. 

റി​പ്പോ​ര്‍​ട്ട്: ജീ​മോ​ന്‍ റാാ​ന്നി

Related News