Loading ...

Home Africa

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പോ​ലീ​സി​ന്‍റെ റെ​യ്ഡ്

ജൊ​ഹാ​ന​സ്‌​ബ​ര്‍​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പോ​ലീ​സ് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ ഓ​ഫീ​സു​ക​ളി​ല്‍ റെ​യ്ഡ് ന​ട​ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സു​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്ബ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ജൊ​ഹാ​ന​സ്‌​ബ​ര്‍​ഗി​ലെ​യും ഡ​ര്‍​ബ​നി​ലേ​യും ശാ​ഖ​ക​ളി​ലാ​യി​രു​ന്നു റെ​യ്ഡ്. നി​ര​വ​ധി രേ​ഖ​ക​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സു​മ​യു​ടെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ര്‍​ത്തി​വ​ന്ന ഗു​പ്ത സ​ഹോ​ദ​ര​ന്മാ​രു​ടെ അ​വി​ഹി​ത​സ​മ്ബാ​ദ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്ന് ക​ട​ത്താ​ന്‍ സ​ഹാ​യി​ച്ച​ത് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യാ​ണെ​ന്നാ​ണ് വി​വ​രം. അ​ഴി​മ​തി​യി​ലൂ​ടെ കു​ന്നു​കൂ​ട്ടി​യ പ​ണം വി​ദേ​ശ​ത്തെ ക​ള്ള​പ്പ​ണ നി​ക്ഷേ​പ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ത്താ​ന്‍ സ​ഹാ​യം ന​ല്‍​കി​യ​ത് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ആ​രോ​പ​ണ​ത്തി​ന്‍റെ നി​ഴ​ലി​ല്‍ നി​ന്ന ഗു​പ്‌‌​ത​സ​ഹോ​ദ​ര​ന്മാ​രു​മാ​യി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ബാ​ങ്കു​ക​ള്‍ വി​സ​മ്മ​തി​ച്ച​പ്പോ​ള്‍ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ഇ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​ബാ​ധം പ്ര​വ​ര്‍​ത്തി​പ്പി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ സേ​വ​ന​ങ്ങ​ള്‍ ബാ​ങ്ക് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ നി​ര്‍​ത്ത​ലാ​ക്കി​യി​രു​ന്നു.

Related News