Loading ...

Home sports

മെസ്സി പെനാല്‍റ്റി തുലച്ചു; അര്‍ജന്റീന ജയവും (1-1)

മോസ്‌ക്കോ: അര്‍ജന്റീനയുടെ കോടിക്കണക്കിന് വരുന്ന ആരാധകര്‍ ഭയന്ന ആ നിമിഷമിതാ മോസ്ക്കോ സ്പാര്‍ട്ടെക് സ്റ്റേഡിയത്തില്‍ യാഥാര്‍ഥ്യമായിരിക്കുന്നു. മെസ്സി പെനാല്‍റ്റി തുലച്ച മത്സരത്തില്‍ അര്‍ജന്റീന ലോകകപ്പിലെ അരങ്ങേറ്റക്കാരായ എെസ്​ലന്‍ഡിനോട് സമനില വഴങ്ങി. സ്കോര്‍: 1-1

പത്തൊന്‍പതാം മിനിറ്റില്‍ സെര്‍ജിയോ അഗ്യുറോയിലൂടെ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഇരുപത്തിമൂന്നാം മിനിറ്റില്‍ എന്തു ചെയ്യണമെന്ന് അറിയാതെ വട്ടംകറങ്ങിയ അര്‍ജന്റീനയുടെ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച്‌ ഫിന്‍ബൊഗാസണ്‍ വല കുലുക്കി. അര്‍ജന്റീന അക്ഷരാര്‍ഥത്തില്‍ ഞെട്ടിയ നിമിഷം. ഇതിനു ശേഷമായിരുന്നു മെസ്സിയുടെ നാണംകെട്ട മിസ്.

കളിയുടെ 28 ശതമാനം സമയം മാത്രമാണ് ഐസ്‌ലന്‍ഡിന്റെ കൈവശം പന്തിരുന്നത് എന്നാല്‍ കൗണ്ടര്‍ അറ്റാക്കിലൂടെ കളം നിറഞ്ഞ പ്രകടനം പുറത്തെടുത്താണ് ഐസ്‌ലന്‍ഡ് അര്‍ജന്റീനയ്‌ക്കെതിരെ ജയത്തോളം പോന്ന സമനില പിടിച്ചെടുത്തത്. ലീഡെടുക്കാന്‍ പെനാല്‍റ്റിയിലൂടെ അര്‍ജന്റീനയ്ക്ക് ലഭിച്ച സുവര്‍ണാവസരം തട്ടിയകറ്റിയ ഗോളി ഹാല്‍ഡോര്‍സണിന്റെ മിന്നല്‍ നീക്കവും സമനില നേടാന്‍ ഐസ്‌ലന്‍ഡിന് നിര്‍ണായകമായി.

Related News