Loading ...

Home sports

ന​ദാ​ലി​ന് ഫ്ര​ഞ്ച് ഓ​പ്പ​ൺ‌ കി​രീ​ടം

പാ​രീ​സ്: ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ന്‍റെ രാ​ജാ​വ് താ​ന്‍ത​ന്നെ​യെ​ന്ന് റാ​ഫേ​ല്‍ ന​ദാ​ല്‍ വീ​ണ്ടും തെ​ളി​യി​ച്ചു. ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ റോ​ളം​ഗ് ഗാ​രോ​യി​ല്‍ ന​ദാ​ല്‍ കി​രീ​ടം നി​ല​നി​ര്‍ത്തി. ന​ദാ​ലി​ന്‍റെ പ​തി​നൊ​ന്നാ​മ​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​മാ​ണ്. ഇ​തോ​ടെ ഒ​രു ഗ്രാ​ന്‍സ്‌ലാ​മി​ല്‍ ഏ​റ്റ​വു​മ​ധി​കം കി​രീ​ട​മു​ള്ള മാ​ര്‍ഗ​ര​റ്റ് കോ​ര്‍ട്ടി​ന്‍റെ റി​ക്കാ​ര്‍ഡി​നൊ​പ്പ​മെ​ത്തി. 1960 മു​ത​ല്‍ 1973 വ​രെ കാ​ല​ത്ത് കോ​ര്‍ട്ട് 11 ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ നേ​ടി. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​ത്തി​ന്‍റെ 17-ാം ഗ്രാ​ന്‍സ് ലാം ​കി​രീ​ട​മാ​ണി​ത്. 20 ഗ്രാ​ന്‍സ്‌ലാ​മു​ള്ള റോ​ജ​ര്‍ ഫെ​ഡ​റ​റാ​ണ് മു​ന്നി​ല്‍.


ഫൈ​ന​ലി​ല്‍ ഡൊ​മി​നി​ക് തീ​മി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് (6-4, 6-3, 6-2) തോ​ല്‍പ്പി​ച്ചാ​ണ് സ്പാ​നി​ഷ്താ​രം കി​രീ​ട​മു​യർ‍ത്തി​യ​ത്. ആ​ദ്യ സെ​റ്റി​ല്‍ മാ​ത്ര​മാ​ണ് ഓ​സ്ട്രി​യ​ന്‍താ​ര​ത്തി​ന് അ​ല്പ​മെ​ങ്കി​ലും വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​നാ​യ​ത്. ര​ണ്ടാം സെ​റ്റി​ല്‍ പി​ടി​മു​റു​ക്കി. മൂ​ന്നാം സെ​റ്റി​ല്‍ സ്വ​ന്തം സെ​ര്‍വി​ല്‍ത​ന്നെ ന​ദാ​ല്‍ നാ​ലു ത​വ​ണ മാ​ച്ച് പോ​യി​ന്‍റ് ന​ഷ്ട​മാ​ക്കി​യി​രു​ന്നു. ന​ദാ​ലി​ന്‍റെ​യും തീ​മി​ന്‍റെ​യും പ​ത്താ​മ​ത്തെ പോ​രാ​ട്ട​മാ​യി​രു​ന്നു. എ​ല്ലാം ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലു​മാ​യി​രു​ന്നു. ഇ​തി​ല്‍ ന​ദാ​ലി​ന്‍റെ ഏ​ഴാം ജ​യ​മാ​ണ് പാ​രീ​സി​ല്‍ നേ​ടി​യ​ത്. 

Related News