Loading ...

Home India

ഇന്ത്യക്കു കിരീടം

മും​ബൈ: ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ഫു​ട്‌​ബോ​ള്‍ കി​രീ​ടം ഇ​ന്ത്യ​ക്ക്. ഇ​ന്ത്യ​ന്‍ കു​പ്പാ​യ​ത്തി​ല്‍ നൂ​റു മ​ത്സ​രം ക​ട​ന്നു പോരാടുന്ന ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി ​ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത രാ​ത്രി​യാ​ണ് സ​മ്മാ​നി​ച്ച​ത്. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ കെ​നി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍ക്കാ​ണ് ഇ​ന്ത്യ തോ​ല്‍പ്പി​ച്ച​ത്. ര​ണ്ടും പി​റ​ന്ന​തു ഛേത്രി​യു​ടെ ബൂ​ട്ടി​ല്‍ നി​ന്ന്. ടൂർണമെന്‍റിൽ എട്ട് ഗോളുമായി  ഛേത്രി ടോപ് സ്കോററായി.

ഇ​തോ​ടെ ദേ​ശീ​യ ടീ​മി​നു വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടു​ന്ന, നി​ല​വി​ല്‍ ക​ളി​ക്കു​ന്ന, താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഛേത്രി​യും ഇ​ടം​പി​ടി​ച്ചു. അ​ര്‍ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ല്‍ മെ​സി​ക്കൊപ്പ​മാ​ണു ഛേത്രി ​എ​ത്തി​യ​ത്. 64 ഗോ​ളു​ക​ളാ​ണ് നി​ല​വി​ല്‍ ഛേത്രി​യു​ടെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. പോ​ര്‍ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ പേ​രി​ലു​ള്ള 81 ഗോ​ളു​ക​ളാ​ണ് ഛേത്രി​ക്കു മു​ന്നി​ലു​ള്ള​ത്. 

Related News