Loading ...

Home International

ട്രംപ്-കിം കൂടിക്കാഴ്ചയിലേക്ക് കണ്ണുനട്ട് ലോകം; സമാധാനവും ആണവനിരായുധീകരണവും അജണ്ട

സിംഗപ്പൂർ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി à´•à´¿à´‚ ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കഴ്ചയിലേക്ക് കണ്ണുനട്ട് ലോക രാഷ്ട്രങ്ങൾ. ചൊവ്വാഴ്ചയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നാണ് വിവരങ്ങൾ. അതിനിടെ ഉച്ചകോടിയുടെ അജണ്ട ഔദ്യോഗികമായി തീരുമാനിക്കപ്പെട്ടെന്നാണ് വിവരം. 

സമാധാനവും ഉത്തരകൊറിയൻ ആണവ നിരായുധീകരണവുമാകും പ്രധാന ചർച്ചാവിഷയങ്ങളെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കിമ്മിനൊപ്പം വിദശകാര്യമന്ത്രി റി യോംഗ് ഹോ, പ്രതിരോധമന്ത്രി നോ ക്വാംഗ് ചോൽ എന്നിവരുണ്ടാകുമെന്നും സ്ഥിരീകരണമായി. കമ്മിന്‍റെ സഹോദരിയും ഒപ്പമുണ്ടാകുമെന്ന് വാർത്തകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചിട്ടില്ല.

ദക്ഷിണകൊറിയൻ സർക്കാർ പ്രതിനിധികളും സിംഗപ്പൂരിലെത്തിയിട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലെ മധ്യസ്ഥന്‍റെ റോളിലാകും ദക്ഷിണകൊറിയൻ പ്രതിനിധികൾ പ്രവർത്തിക്കുക. എന്നാൽ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല. 

Related News