Loading ...

Home charity

അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് സഹായം തേടി ഒാമന

കോട്ടയം∙ അസ്ഥികൾ പൊടിയുന്ന അപൂർവ രോഗവുമായി ചികിൽസയിൽ കഴിയുന്ന പ്രവിത്താനം മുരിങ്ങയിൽ വീട്ടിൽ ഓമന ജോസ് സുമനസുകളുടെ കനിവു തേടുന്നു. കാലില‌െ എല്ലു പൊടിയുന്നതു മൂലം കഴിഞ്ഞ കുറേ വർഷങ്ങളായി ഓമന രോഗക്കിടക്കയിലാണ്. കട്ടിലിൽ നിന്നു പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലുമാവാത്ത സ്ഥിതിയിലാണ് ഓമന. ഹൃദയധമനിയിൽ ബ്ലോക്കും കണ്ടെത്തിയിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയ പതിനഞ്ച് ദിവസത്തിനകം നടത്തണം. ഇതിന് ഏതാണ്ടു നാല് ലക്ഷം രൂപയിലേറെ ച‌െലവു വരും.കാലുകളിൽ അ‌ടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ രണ്ടുകാലുകളുടെയും ചലനശേഷി വീണ്ടെടുക്കാനാവില്ലെന്നു ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഒരു ഇഞ്ചക്ഷന് തന്നെ 15200 രൂപ ആകും, 14 ഇഞ്ചക്ഷനാണ് വേണ്ടത്.ടാപ്പിങ് തൊഴിലാളിയായ ഭർത്താവ് ജോസിന്റെ വരുമാനം മാത്രമാണു കുടുംബത്തിന്റെ ഏക ആശ്രയം. മക്കളുടെ പഠനച്ചിലവുകളും വീട്ടുവാടകയും കഴിഞ്ഞു ചികിൽസയ്ക്കുള്ള പണം കണ്ടെത്താൻ വഴിയില്ലാതെ വിഷമിക്കുകയാണ് ഓമനയുടെ കുടുംബം. ‌
എം ജെ ജോസിന്റെെ പേരിൽ ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.അക്കൗണ്ട് നമ്പർ: 11060100074757 ​ ഐഎഫ്എസ്‍സി കോഡ്: FDRL 0001106 ഫോൺ: 9605960881

Related News