Loading ...

Home International

കിം-ട്രംപ് കൂടിക്കാഴ്ച 12ന്; ഉത്തരകൊറിയ ആണവായുധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടേക്കും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 12ന് നടക്കും. സിംഗപ്പൂരില്‍ പ്രാദേശിക സമയം ഒമ്ബതിനാണ് കൂടിക്കാഴ്ച നടക്കുകയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്സ് പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പുകളിലാണ് തങ്ങളെന്നും സാറാ സാന്റേഴ്സ് പറഞ്ഞു. സിംഗപ്പൂരിലുള്ള പ്രത്യക സംഘം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. രുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഭാഷണങ്ങള്‍ തുടരുകയാണെന്നും ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടെന്നും അവര്‍ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ട്രംപുമായി ഉത്തരകൊറിയന്‍ നേതാക്കള്‍ വൈറ്റ്ഹൗസില്‍ വെച്ച്‌ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് കിം ജോങ് ഉന്നിന്റെ കത്ത് കത്ത് ട്രംപിന് കൈമാറുകയും ചെയ്തു. കത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

അതേസമയം, പ്യോങ്യാങിനെക്കുറിച്ചുള്ള അമേരിക്കന്‍ നയത്തില്‍ മാറ്റമില്ലെന്നും തങ്ങള്‍ വളരെ ശക്തരാണെന്നും ആണവ നിരായുധീകരണം നടത്തിയില്ലെങ്കില്‍ ഉത്തര കൊറിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ഏടുത്തുകളയില്ലെന്ന് ട്രംപ് അറിയിച്ചതായി പ്രസ് സെക്രട്ടറി പറഞ്ഞു.

Related News