Loading ...

Home Europe

ഇന്ത്യയില്‍ നല്ല ശമ്പളമുള്ള തൊഴിലുകള്‍ വേണമെന്ന് ലോകബാങ്ക്

ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയുടെ സാമ്പത്ത് വ്യവസ്ഥയും വളര്‍ച്ചാനിരക്കും നിലനിര്‍ത്തണമെങ്കില്‍
മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന കൂടുതല്‍ ജോലികള്‍ ഇന്ത്യയിലുണ്ടാവണമെന്ന് ലോകബാങ്ക്.
പലതരത്തിലുള്ള അസമത്വം നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ആദ്യത്തെ മുന്‍ഗണന
എല്ലാവര്‍ക്കും സ്ഥിരമായതും മികച്ച വേതനം ലഭിക്കുന്നതുമായ തൊഴില്‍
ലഭ്യമാക്കുകയാണെന്ന് ലോകബാങ്ക് പുറത്തു വിട്ട പ്രത്യേക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു
വെറുതെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ട് കാര്യമില്ല, ആളുകള്‍ക്ക് മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന
തൊഴിലുകള്‍ സൃഷ്ടിക്കണം. മധ്യവര്‍ഗ്ഗത്തെ ശക്തിപ്പെടുത്താനുള്ള പ്രധാനമാര്‍ഗ്ഗം അവര്‍ക്ക്
തൊഴില്‍ സുരക്ഷിതത്വവും മെച്ചപ്പെട്ട വേതനവും ഉറപ്പാക്കുകയാണ്. കഴിഞ്ഞ ഒരു
പതിറ്റാണ്ടിലേറെ തുച്ഛമായ വേതനമാണ് ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്
2005നും 2012നും ഇടയിലുള്ള കാലയളവില്‍ പ്രതിവര്‍ഷം 30 ലക്ഷം തൊഴില്‍
അവസരങ്ങള്‍ സ|ഷ്ടിക്കപ്പെട്ടെങ്കിലും ഇതേ കാലയളവില്‍ 1.30 കോടി യുവാക്കള്‍ പഠനം
പൂര്‍ത്തിയാക്കി തൊഴില്‍ തേടിയിറങ്ങി. ജനസംഖ്യയില്‍ വര്‍ദ്ധിച്ചു വരുന്ന യുവപ്രാതിനിധ്യം
ഇന്ത്യയ്ക്ക് ഒരേ സമയം അനുഗ്രഹവും ശാപവുമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍
അന്തരീക്ഷം പരിഷ്‌കരിച്ച് പരമാവധി മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാണം.
ഇന്ത്യക്കാരുടെ വ്യക്തിഗത വരുമാനത്തില്‍ വര്‍ഷം 6.5 ശതമാനം വര്‍ദ്ധന വന്നാല്‍ പോലും രണ്ട്
വര്‍ഷം കൊണ്ട് അത്ഭുതകരമായ മാറ്റങ്ങളായിരിക്കും താഴ്ന്ന വരുമാനക്കാരുടെ
ജീവിതത്തില്‍ ഇന്ത്യയില്‍ ഉണ്ടാവുക.

Related News