Loading ...

Home National

പാക് ആക്രമണത്തിൽ രണ്ടു ബിഎസ്എഫ് ജവാന്മാർക്കു വീരമൃത്യു

ജ​​മ്മു: അ​​തി​​ർ​​ത്തി​​യി​​ൽ ഇ​​ന്ത്യ​​ൻ പോ​​സ്റ്റു​​ക​​ൾ​​ക്കും ജ​​ന​​വാ​​സകേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കും നേ​​ർ​​ക്ക് പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു ബി​​എ​​സ്എ​​ഫ് ജ​​വാ​​ന്മാ​​ർ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ര​​ണ്ടു ബി​​എ​​സ്എ​​ഫ് ജ​​വാ​​ന്മാ​​രും ഒ​​രു പോ​​ലീ​​സു​​കാ​​ര​​നും ഉ​​ൾ‌​​പ്പെ​​ടെ 14 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. അ​​ഖ്നൂ​​ർ സെ​​ക്ട​​റി​​ലെ പ്രാ​​ഗ്‌​​വാ​​ൾ, ജ​​മ്മു സെ​​ക്ട​​റി​​ലെ കാ​​നാ​​ച​​ക്, ഖൗ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു പാ​​ക് ആ​​ക്ര​​മ​​ണം. ജ​​മ്മു ന​​ഗ​​ര​​ത്തി​​ൽ​​ വ​​രെ മോ​​ർ​​ട്ടാ​​ർ ഷെ​​ല്ലു​​ക​​ളു​​ടെ സ്ഫോ​​ട​​ന​​ശ​​ബ്ദം കേ​​ൾ​​ക്കാ​​മാ​​യി​​രു​​ന്നു​​വെ​​ന്നു നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു. 

പ്രാ​​ഗ്‌​​വാ​​ളി​​ലെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ബി​​എ​​സ്എ​​ഫ് എ​​എ​​സ്ഐ എ​​സ്.​​എ​​ൻ. യാ​​ദ​​വ്(48), കോ​​ൺ​​സ്റ്റ​​ബി​​ൾ വി.​​കെ. പാ​​ണ്ഡെ(27) എ​​ന്നി​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. ഇ​​രു​​വ​​രും ഉ​​ത്ത​​ർ​​പ്ര​​ദേ​​ശു​​കാ​​രാ​​ണ്. കാ​​നാ​​ച​​ക്, ഖൗ​​ർ മേ​​ഖ​​ല​​ക​​ളി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പാ​​ക്കി​​സ്ഥാ​​ൻ ക​​ന​​ത്ത ആ​​ക്ര​​മ​​ണം ന​​ട​​ത്തി.

Related News