Loading ...

Home Europe

ഡെ​ൻ​മാ​ർ​ക്ക് : ബു​ർ​ഖ​യും നി​ഖാ​ബും നി​രോ​ധി​ച്ചു

കോ​പ്പ​ൻ​ഹേ​ഗ​ൻ: ബു​ർ​ഖ​യും നി​ഖാ​ബും രാ​ജ്യ​ത്ത് നി​രോ​ധി​യ്ക്കാ​ൻ ഡെ​ൻ​മാ​ർ​ക്ക് പാ​ർ​ല​മെ​ന്‍റ് അ​നു​മ​തി ന​ൽ​കി. മു​ഖം മൂ​ടി​യു​ള്ള വ​സ്ത്ര​ങ്ങ​ൾ നി​രോ​ധി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യി​ട്ടാ​ണ് പാ​ർ​ല​മെ​ൻ​റി​ലെ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും വോ​ട്ട് ചെ​യ്ത​ത്. 75 അം​ഗ​ങ്ങ​ൾ അ​നു​കൂ​ലി​ച്ച​പ്പോ​ൾ 30 അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ബി​ല്ലി​നെ എ​തി​ർ​ത്ത​ത്. പു​തി​യ നി​യ​മം അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം വ​രെ ത​ട​വു ശി​ക്ഷ​യും പി​ഴ​യും ല​ഭി​യ്ക്കു​ന്ന നി​യ​മ​മാ​ണ് പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ​ത്. ലി​ബ​റ​ൽ, ക​ണ്‍​സ​ർ​വേ​റ്റീ​വ്, ഡാ​നി​ഷ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി​ക​ൾ എ​ന്നി​വ​ർ ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു. സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റു​ക​ളും മെ​റ്റേ ജേ​ർ​സ്കോ​വ് എ​ന്നീ ക​ക്ഷി​ക​ളാ​ണ് എ​തി​ർ​ത്ത​ത്.

ന​ട​പ്പു വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ഇ​സ്ലാ​മി​ക് ബു​ർ​ഖ, നി​ഖാ​ബ് എ​ന്നി​വ​യെ നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വു ന​ട​പ്പി​ൽ വ​രും. നി​യ​മം ലം​ഘി​യ്ക്കു​ന്ന​വ​ർ 134 യൂ​റോ(1000 ക്രോ​ണ്‍) പി​ഴ​യ​ട​ച്ചാ​ൽ മ​തി. എ​ന്നാ​ൽ ര​ണ്ടാം പ്ര​വ​ശ്യ​മോ അ​തി​നു മു​ക​ളി​ലോ ത​വ​ണ പി​ടി​ക്ക​പ്പെ​ട്ടാ​ൽ ആ​റു​മാ​സം ത​ട​വും പി​ഴ​തു​ക വ​ർ​ധി​യ്ക്കു​ക​യും ചെ​യ്യും. 

ബു​ർ​ക്ക നി​രോ​ധി​യ്ക്കു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​യി ഡെ​ൻ​മാ​ർ​ക്ക്. ഓ​സ്ട്രി​യ, ബെ​ൽ​ജി​യം, ബ​ൾ​ഗേ​റി​യ, ഫ്രാ​ൻ​സ് എ​ന്നി​വ​യാ​ണ് നി​ല​വി​ൽ ബു​ർ​ഖ നി​രോ​ധി​ച്ച രാ​ജ്യ​ങ്ങ​ൾ. ജ​ർ​മ​നി​യി​ലെ 16 സ്റ്റേ​റ്റു​ക​ളി​ലും ബു​ർ​ഖ നി​രോ​ധി​ച്ച​പ്പോ​ൾ , നെ​ത​ർ​ലാ​ന്‍റ്സി​ലും, ഇ​റ്റ​ലി​യി​ലും ഭാ​ഗി​ക​മാ​യി​ട്ടാ​ണ് നി​രോ​ധ​നം. 

Related News