ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷികവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് വിവിധ കർഷക സംഘടനകൾ ഇന്നലെ ആരംഭിച്ച സമരത്തിൽ ഉത്ത രേന്ത്യയിലെ കാർഷികോ ൽപന്ന വിപണി സ്തംഭിക്കുന്നു. പാൽ, പച്ചക്കറികൾ തുടങ്ങിയ അവശ്യസാധനങ്ങൾ വിപണിയിലെത്തിക്കുന്നതു നിർത്തിവച്ച് 172 കർഷക സംഘടനകളാണ് പത്തു ദിവസത്തെ സമരം ആരംഭിച്ചത്. സമരം ഒരു ദിവസം പിന്നിട്ടപ്പോഴേക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കയിടത്തും പാൽ വിതരണം മുടങ്ങി.
മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കർഷക സംഘടനകളാണ് ഇന്നലെ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കർഷക സംഘടനകൾ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കാർഷിക കടങ്ങൾ മുഴുവൻ എഴുതിത്തള്ളുക
* സർക്കാരിലെ ക്ലാസ് ഫോർ ജീവനക്കാർക്കു തുല്യമായ വരുമാനം കർഷകർക്ക് ഉറപ്പാക്കുക
* വിളകൾക്കു മൂലധനച്ചെലവ് അടക്കം ചെലവ് നിശ്ചയിച്ച് 50 ശതമാനം ലാഭവും 10 ശതമാനം മേൽനോട്ടച്ചെലവും കൂട്ടി താങ്ങുവില നല്‍കുക.
* കർഷക പ്രക്ഷോഭങ്ങളുടെ പേരിലുള്ള കേസുകളെല്ലാം പിൻവലിക്കുക. എന്നീ ആവശ്യങ്ങൾ മുന്‍നിര്‍ത്തിയാണ് സമരം