Loading ...

Home International

യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

സിം​ഗ​പ്പൂ​ർ സി​റ്റി: യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജിം ​മാ​റ്റി​സു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സിം​ഗ​പ്പൂ​രി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ത്രി​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ദി സിം​ഗ​പ്പൂ​രി​ലെ​ത്തി​യ​ത്. 

വെ​ള്ളി​യാ​ഴ്ച മോ​ദി സിം​ഗ​പ്പൂ​ർ പ്ര​ധാ​ന​മ​ന്ത്രി ലീ ​സി​യ​ൻ ലു​ങു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. നാ​വി​ക മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ സു​പ്ര​ധാ​ന​മാ​യ എ​ട്ട് ക​രാ​റു​ക​ളി​ലാ​ണ് മോ​ദി​യും ലു​ങും ഒ​പ്പു​വ​ച്ച​ത്. ഇ​​​​ന്തോ-​​​​പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ലെ നാ​​​​വി​​​​ക​​​​സാ​​​​ന്നി​​​​ധ്യം ഉ​​​​ൾ​​​​പ്പെ​​​​ടെ പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള പ്രാ​​​​ദേ​​​​ശി​​​​ക, അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഇ​​​​രു നേ​​​​താ​​​​ക്ക​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്തിരുന്നു.

Related News