Loading ...

Home Europe

ഗാസിപ്പേ കോണ്ടി സർക്കാർ ഇറ്റലിയിൽ ഇന്ന് അധികാരത്തിലേറും

റോം: ഇറ്റലിയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് വിരാമമിട്ട് ഗസിപ്പെ കോണ്ടി സർക്കാർ ഇന്ന് അധികാരമേൽക്കും. ഇതിനു മുന്നോടിയായി പുതിയ മന്ത്രിസഭാംഗങ്ങളുടെ പേരു വിവരങ്ങൾ കോണ്ടി പ്രഖ്യാപിച്ചു. ലിഗ പാർട്ടി നേതാവ് മറ്റിയോ സാൽവിനി ആഭ്യന്തരമന്ത്രിയാകുമെന്നും ഫൈവ് സ്റ്റാർ മുന്നേറ്റ തലവൻ ല്യൂഗി ഡി മായിയോ ധനമന്ത്രിയാകുമെന്നും അറിയിച്ച ഗസിപ്പെ ഇരുവരെയും ഉപ പ്രധാനമന്ത്രിമാരായും പ്രഖ്യാപിച്ചു.

ഇറ്റലിയുടെ യൂറോപ്യൻ അഫയേഴ്സ് മന്ത്രിയായിരുന്ന എൻസോ മൊവേരോ മിലനേസിയാകും പുതിയ വിദേശകാര്യമന്ത്രി. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് നാലിനാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

Related News