Loading ...

Home National

പത്ത് ഉപതെരഞ്ഞടുപ്പുകളിലും ബി ജെ പിക്ക് ശക്തമായ തിരിച്ചടി

ന്യൂ​ഡ​ല്‍​ഹി: ചെ​ങ്ങ​ന്നൂ​ര്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന 10 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ​ക​ളി​ല്‍ ബി​ജെ​പി​ക്കും സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കും ശ​ക്ത​മാ​യ തി​രി​ച്ച​ടി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സി​റ്റിം​ഗ് സീ​റ്റാ​യ നൂ​ര്‍​പൂ​റി​ല്‍ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ടു. നൂ​ര്‍​പൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് നി​യിം ഉ​ള്‍ ഹ​സ​ന്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി അ​വാ​നി സിം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. നി​യിം 6211 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ച​ത്. 

ബി​ജെ​പി എം​എ​ല്‍​എ ലോ​കേ​ന്ദ്ര സിം​ഗ് ചൗ​ഹാ​ന്‍ അ​ന്ത​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് നൂ​ര്‍​പൂ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ലോ​കേ​ന്ദ്ര സിം​ഗ് ര​ണ്ടു ത​വ​ണ ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. ലോ​കേ​ന്ദ്ര​യു​ടെ വി​ധ​വ അ​വാ​നി സിം​ഗി​നെ​യാ​ണ് ബി​ജെ​പി ഇ​വി​ടെ മ​ത്സ​രി​പ്പി​ച്ച​ത്.

ബി​ജെ​പി വി​രു​ദ്ധ മു​ന്ന​ണി​യു​ടെ പ​രീ​ക്ഷ​ണ ശാ​ല​യാ​യി​രു​ന്ന യു​പി​യി​ലെ കൈ​രാ​ന​യി​ലും പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ള്‍ വി​ജ​യി​ച്ചു. ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യ കൈ​രാ​ന​യി​ല്‍ ആ​ര്‍​എ​ല്‍​ഡി സ്ഥാ​നാ​ര്‍​ഥി താ​ബാ​സും ഹ​സ​ന്‍ ജ​യി​ച്ചു. ബി​ജെ​പി​യു​ടെ മൃ​ഗം​ഗ സിം​ഗാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. കോ​ണ്‍​ഗ്ര​സ്, സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി, ബി​എ​സ്പി എ​ന്നീ പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നി​ച്ചാ​ണ് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഗൊ​ര​ഖ്പു​ര്‍, ഫു​ല്‍​പു​ര്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഉ​ണ്ടാ​യ ഐ​ക്യം യു​പി​യി​ല്‍ നി​ല​നി​ര്‍​ത്താ​നാ​യ​താ​ണ് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​ടെ വി​ജ​യ​ത്തി​നു കാ​ര​ണ​മാ​യ​ത്.

ബി​ഹാ​റി​ലെ ജോ​കി​ഹാ​ത്തി​ല്‍ ബി​ജെ​പി സ​ഖ്യ​ക​ക്ഷി​യാ​യ ജെ​ഡി​യു സ്ഥാ​നാ​ര്‍​ഥി​യെ വീ​ഴ്ത്തി ആ​ര്‍​ജെ​ഡി സ്ഥാ​നാ​ര്‍​ഥി ജ​യി​ച്ചു. നി​തീ​ഷ് കു​മാ​ര്‍ ബി​ജെ​പി​യി​ലേ​ക്കു​പോ​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ജെ​ഡി​യു എം​എ​ല്‍​എ രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. വോ​ട്ട​ര്‍ ഐ​ഡി വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് വോ​ട്ടെ​ടു​പ്പു നീ​ട്ടി​വ​ച്ച ക​ര്‍​ണാ​ട​ക​യി​ലെ രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​റി​ലും ബി​ജെ​പി​യെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ളി കോ​ണ്‍​ഗ്ര​സ് ജ​യി​ച്ചു​ക​യ​റി. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി മു​നി​ര​ത്ന 41,162 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് നേ​ടി​യ​ത്.

മേ​ഘാ​ല​യ​യി​ലും കോ​ണ്‍​ഗ്ര​സ് വി​ജ​യം ക​ണ്ടു. മു​ന്‍ മു​ഖ്യ​മ​ന്ത്രി മു​കു​ള്‍ സാം​ഗ്മ​യു​ടെ മ​ക​ളാ​യ മി​യാ​നി ഡി ​ഷി​റ​യാ​ണ് ജ​യി​ച്ച​ത്. അ​റു​പ​തം​ഗ നി​യ​മ​സ​ഭ​യി​ല്‍ 21 സീ​റ്റു​മാ​യി കോ​ണ്‍​ഗ്ര​സാ​ണ് ഒ​റ്റ​ക്ക​ക്ഷി​യെ​ങ്കി​ലും ബി​ജെ​പി സ​ഖ്യ​മാ​ണ് മേ​ഘാ​ല​യി​ല്‍ ഭ​രി​ക്കു​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ മ​ഹ​ഷ്ത​ല​യി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ജ‍​യി​ച്ചു. 62,000 വോ​ട്ടു​ക​ളു​ടെ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് തൃ​ണ​മൂ​ല്‍ വി​ജ​യി​ച്ച​ത്. ഇ​വി​ടെ ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ സി​പി​എം മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

പ​ഞ്ചാ​ബി​ലെ ഷ​ക്കോ​ട്ടി​ലും കോ​ണ്‍​ഗ്ര​സ് ജ​യി​ച്ചു. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ഹ​ര്‍​ദേ​വ് സിം​ഗ് ലാ​ദി​യാ​ണ് വി​ജ​യി​ച്ച​ത്. അ​കാ​ലി​ദ​ള്‍ എം​എ​ല്‍​എ അ​ജി​ത് സിം​ഗ് കൊ​ഹാ​ര്‍ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

Related News