Loading ...

Home Europe

യു.എ.ഇ യില്‍ സ്വര്‍ണ്ണം, വജ്രം കച്ചവടത്തിന് വാറ്റ് മൂല്യങ്ങള്‍ പുനര്‍നിര്‍ണയിച്ചു

യു.എ.ഇ യില്‍ സ്വര്‍ണ്ണം, വജ്രം കച്ചവടത്തിന് വാറ്റ് മൂല്യങ്ങള്‍ പുനര്‍നിര്‍ണയിച്ചു. പുതിയ കാബിനറ്റ് തീരുമാനം രജിസ്റ്റര്‍ ചെയ്ത വാണിജ്യ ഇടപാടുകള്‍ക്ക് മാത്രമേ ബാധകമാകുമെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്ടിഎ) വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ സ്വര്‍ണ്ണമോ വജ്രമോ ​​മറ്റൊരു ടാക്സ് രജിസ്റ്റര്‍ ചെയ്ത വ്യാപാരിക്ക് നല്‍കുന്ന സമയത്ത് മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ചാര്‍ജ് ചെയ്യുന്നില്ല. വ്യാപാരികള്‍ തമ്മിലുള്ള സ്വര്‍ണത്തിന്റെയും രത്നങ്ങളുടെയും വില്പനയ്ക്ക് വാറ്റ് നികുതി ബാധ്യത വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.വജ്രങ്ങളുടെയും സ്വര്‍ണ്ണങ്ങളുടെയും വില പുനര്‍നിര്‍മിക്കാനോ, ബി2ബി സാഹചര്യത്തിലോ കാബിനറ്റ് തീരുമാനം ബാധകമാകുകയുള്ളൂവെന്ന് തോമസ് വാനി പറഞ്ഞു. രണ്ട് വാറ്റ് രജിസ്റ്റര്‍ ചെയ്ത ബിസിനസുകാര്‍ക്കിടയില്‍ സ്വര്‍ണത്തിന്റെയും ഡയമണ്ട് ട്രേഡിങ്ങിന്റെയും ഇടപാടുകള്‍ സംബന്ധിച്ച്‌ കാബിനറ്റ് തീരുമാനത്തിന് വാറ്റ് ഈടാക്കേണ്ട ആവശ്യമില്ലെന്ന് നിര്‍വ് ഷാ ഡയറക്ടര്‍ ഫെയിം അഡ്വൈസറി പറഞ്ഞു. കൂടാതെ സ്വീകര്‍ത്താവ് വിതരണ തീയതിയില്‍ FTA ല്‍ വാറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം.

Related News