Loading ...

Home International

എല്‍ടിടിഇ കാലത്തെ ഇന്ത്യ-ശ്രീലങ്ക ബന്ധം സംബന്ധിച്ച നിര്‍ണായക രേഖകള്‍ ബ്രിട്ടന്‍ നശിപ്പിച്ചു, നടപടി തെറ്റെന്ന് വിദഗ്ധര്‍

ലണ്ടന്‍: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധങ്ങള്‍ പ്രതിപാദിക്കുന്ന നിര്‍ണായക ചരിത്രരേഖകള്‍ അടക്കം 195 ഫയലുകള്‍ ബ്രിട്ടനില്‍ നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇയുടെ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വിവരിക്കുന്ന ഫയലുകള്‍ ബ്രിട്ടന്റെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫിസ് (എഫ്.സി.ഒ) നശിപ്പിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. എല്‍.ടി.ടി.ഇ പ്രശ്‌നം കനത്തുനില്‍ക്കുന്ന 1978തിനും 1980തിനും ഇടക്ക് ബ്രിട്ടന്റെ എം15നും സീക്രട്ട് എയര്‍ സര്‍വിസും (സാസ്) ശ്രീലങ്കന്‍ സുരക്ഷാ സേനക്ക് ഉപദേശങ്ങള്‍ നല്‍കിയിരുന്നതായി പുറത്തുവന്നിരുന്നു.

'1979-80ലെ ഇന്ത്യ-ശ്രീലങ്ക ബന്ധങ്ങള്‍' എന്ന പേരിലുള്ള രണ്ട് രേഖകള്‍ ബ്രിട്ടന്‍ നശിപ്പിച്ചതായി മാധ്യമപ്രവര്‍ത്തകനും ഗവേഷകനുമായ ഫില്‍ മില്ലറിലൂടെയാണ് വെളിച്ചത്തുവന്നത്. വിവര സ്വാതന്ത്ര്യത്തിനുള്ള അപേക്ഷയിലൂടെയാണ് മില്ലര്‍ ഫയലുകള്‍ കാണാതായ കാര്യം അറിയുന്നത്. ആ കാലയളവില്‍ ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയുമായുള്ള ഇന്ത്യന്‍ സമാധാന സേനയുടെ (ഐ.പി.എഫ്.കെ) ഇടപെടല്‍ അടക്കമുള്ള വിവരങ്ങള്‍ ആയിരിക്കാം നശിപ്പിക്കപ്പെട്ട രേഖകളില്‍ ഉണ്ടായിരുന്നതെന്ന് കരുതപ്പെടുന്നു.

നാഷനല്‍ ആര്‍കൈവ്‌സിന്റെ കീഴില്‍ പൊതുസംരക്ഷണത്തില്‍ വരുന്ന പ്രാധാന്യമേറിയ ചരിത്രരേഖകള്‍ നീക്കം ചെയ്തതും നശിപ്പിച്ചതും നിയമലംഘനമാണെന്ന് തമിഴ് ഇന്‍ഫര്‍മേഷന്‍ സന്റെറിന്റെ സ്ഥാപകന്‍ വൈരമുത്തു വരദ്കുമാര്‍ പ്രതികരിച്ചു. സാസും എം-15നും ചേര്‍ന്ന് ശ്രീലങ്കന്‍ സുരക്ഷസേനക്ക് നല്‍കിയ പരിശീലനവും പ്രശ്‌നത്തില്‍ ഉള്ള ഇവരുടെ പങ്കും മൂടിവെക്കുന്നതിന്റെ ഭാഗമായുള്ള ബ്രിട്ടന്‍ ഫോറിന്‍ ഓഫിസിന്റെ കൈകടത്തല്‍ ആയിരിക്കാം ഇത്. ഈ രേഖകള്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രതാപത്തിന് മങ്ങലേല്‍പിക്കാനുള്ള സാധ്യതയുള്ളതായിരിക്കാമെന്നും വൈരമുത്തു പറഞ്ഞു.

തമിഴ് സംസാരിക്കുന്നവരുടെ ശാക്തീകരണം ലക്ഷ്യമിട്ട് 1981മുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തമിഴ് ഇന്‍ഫര്‍മേഷന്‍ സന്റെര്‍. ശ്രീലങ്കയിലെ തമിഴ് വംശജരുടെ ചരിത്രം, രാഷ്ട്രീയം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷകരില്‍ പ്രത്യേകിച്ച് യുവതലമുറയില്‍പെട്ടവര്‍ക്ക് താല്‍പര്യം ഏറിവരുകയാണെന്ന് സന്റെര്‍ ചൂണ്ടിക്കാട്ടുന്നു. à´ˆ സാഹചര്യത്തില്‍ നിര്‍ണായകരേഖകള്‍ നശിപ്പിക്കപ്പെട്ട വാര്‍ത്ത ഗവേഷകരില്‍ അടക്കം നടുക്കമുണ്ടാക്കിയിരിക്കുകയാണ്. 

Related News