Loading ...

Home India

ഇറാനില്‍ നിന്ന്​ ഇന്ധനം വാങ്ങാന്‍ യു.എസി​െന്‍റ അനുമതി വേണ്ട -സുഷമ സ്വരാജ്​

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും വെന​സ്വേലയില്‍ നിന്നും ഇന്ധനം വാങ്ങാന്‍ ഇന്ത്യക്ക്​ യു.എസി​​െന്‍റ അനുമതി വേണ്ടെന്ന്​ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്​. യു.എസ്​ ഇറാനും വെനസ്വേലക്കും മേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കുമോ എന്ന മാധ്യമവ്രര്‍ത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അവര്‍.ഇന്ധനം വാങ്ങാന്‍ ഇന്ത്യക്ക്​ ​െഎക്യരാഷ്​ട്ര സഭയുടെ മാത്രം അനുമതി മതി. മ​റ്റൊരു രാജ്യത്തി​​െന്‍റയും പ്രത്യേക അനുമതിയു​െട ആവശ്യമില്ലെന്നും സുഷമ വ്യക്​തമാക്കി. ഒരു രാജ്യത്തി​​െന്‍റയും സമ്മര്‍ദഫലമായാല്ല ഇന്ത്യ വിദേശ നയം രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നു​െവന്നാരോപിച്ച്‌​ യു.എസ്​ ഏര്‍പ്പെടുത്തിയ ഉപരോധം 2015ല്‍ പ്രസിഡന്‍റ്​ ബറാക്​ ഒബാമ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഡൊണാള്‍ഡ്​ ട്രംപ്​ അധികാരത്തിലെത്തിയതോടെ ഉപരോധം വീണ്ടും നടപ്പില്‍ വരുത്തുകയായിരുന്നു. നിക്കോളാസ്​ മദൂറൊ വീണ്ടു​ം പ്രസിഡന്‍റായി തെരഞ്ഞെടുക്ക​െപ്പട്ടതോടെ വെനസ്വേല​ക്കെതിരെയും സാമ്ബത്തിക ഉപരോധമടക്കമുള്ളവ യു.എസ്​ ശക്​തമാക്കിയിരുന്നു. ഇറാനും വെനസ്വേലയുമാണ്​ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്ധന ദാതാക്കള്‍.


Related News