Loading ...

Home Europe

ഹൈഡല്‍ബര്‍ഗില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു - by ജോസ് കുമ്പിളുവേലില്‍

ഹൈഡല്‍ബര്‍ഗ്∙ ജര്‍മനി സന്ദര്‍ശിക്കുന്ന മലങ്കര ഓര്‍ത്തഡോക് സഭയിലെ അഹമ്മദ്ബാദ് രൂപത മെത്രാപ്പോലീത്താ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് (പുലിക്കോട്ടിലച്ചന്‍) തിരുമേനി ഹൈഡല്‍ബര്‍ഗില്‍ ദിവ്യബലിയര്‍പ്പിയ്ക്കുന്നു.ഓഗസ്റ്റ് 30 (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഹൈഡല്‍ബര്‍ഗിലെ (Markusgemeinde von Ev. Markusgemeinde, Rheinstr. 29, 69126 Heidelberg) ദേവാലയത്തില്‍ യൂലിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയിലേയ്ക്ക് ഏവരേയും സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.1992 മാര്‍ച്ച് 14 ന് പൌരോഹിത്യം സ്വീകരിച്ച à´«à´¾.പുലിക്കോട്ടിന്, 2010 മെയ് 12 ന് മെത്രാപ്പോലീത്തയായി സ്ഥാനക്കയറ്റം ലഭിച്ചു.

ജര്‍മനിയിലെ എര്‍ലാംഗന്‍ ഫ്രീഡ്രിഷ് അലക്സാണ്ടര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ മാര്‍ യൂലിയോസ് സംസ്കൃതം, ഹീബ്രു, ഗ്രീക്ക്, ലാറ്റിന്‍, ജര്‍മന്‍ എന്നീ ഭാഷകളില്‍ ഡിപ്ളോമയും നേടിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ശോശാമ്മ വര്‍ഗീസ് 06221 769309.

Related News