Loading ...

Home Europe

കുടുംബസമേതം ഓണമാഘോഷിക്കുവാന്‍ മണ്‍സൂണ്‍ ഓണസദ്യ ഒരുക്കുന്നു

വിയന്ന∙ഓസ്ട്രിയന്‍ മലയാളികള്‍ക്ക് കുടുംബ സമേതം ഓണം ആഘോഷിക്കുവാന്‍ വിയന്നയിലെ മണ്‍സൂണ്‍ റസ്റ്റോറന്റ് അവസരം ഒരുക്കുന്നു. à´ˆ വര്‍ഷത്തെ മണ്‍സൂണിന്റെ ഓണസദ്യ, നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്‌. ആയുര്‍വേദത്തിലെ 6 രുചികളെ സമന്വയിപ്പിച്ച, 23 വിഭവങ്ങള്‍ അടങ്ങിയ പരമ്പരാഗത കേരളീയ സദ്യയാണ് à´ˆ വർഷം ഓണസമ്മാനമായി ഒരുക്കിയിരിക്കുന്നതെന്ന് മണ്‍സൂണ്‍ ഡയറക്ടര്‍ വ്യക്തമാക്കി.കുടുംബ സമേതം ഓണസദ്യ കഴിക്കുവാന്‍ സൗകര്യമൊരുക്കുന്നതിനായി à´ˆ ആഴ്ചയും à´µàµà´¯à´¾à´´à´‚, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്കും വൈകിട്ടുമായാണ് ഓണസദ്യ ക്രമീകരിച്ചിരിക്കുന്നത്. നാടന്‍ വാഴയിലയില്‍ വിളമ്പുന്ന ചോറും 2 തരം പായസവുമടക്കം 23 തരം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ ആസ്വദിക്കുവാന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തിരക്ക് ആണ് ഇതുവരെ ഉണ്ടായിരിക്കുന്നതെന്ന് ഡയറക്ടര്‍ അറിയിച്ചു.

വാര്‍ത്ത∙ ഷിജി ചീരംവേലില്‍

Related News