Loading ...

Home Europe

ന്യൂകാസിലിൽ ഓണം ആഘോഷിച്ചു

ന്യൂ കാസിൽ∙ സെന്റ്‌ തോമസ്‌ സിറോ മലബാർ പള്ളിയുടെ ആഭിമുഖ്യത്തിൽ കേരള തനിമയോടെ ഓണം ആഘോഷിച്ചു. ഞായറാഴ്ച വൈകുന്നേരം ഫെനം സെന്റ്‌ റോബട്സ് പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം സെന്റ്‌ റോബട്സ് ഹാളിൽ നടന്ന ഓണാഘോഷ പരിപാടികളിൽ ഇടവകാംഗ‌ങ്ങൾ ഒന്ന് ചേർന്ന് പങ്കു ചേർന്നു. സിറോ മലബാർ ചാപ്ളിൻ ഫാ. സജി തോട്ടത്തിൽ, വികാരി ഷോണ്‍ ഓ നീൽ എന്നിവർ സംയുക്തമായി നിലവിളക്ക് തെളിച്ചുകൊണ്ടാണ് ആഘോഷം ഉദ്ഘാടനം ചെയ്തത്. ഈ നാട്ടിലും പിറന്ന നാടിന്റെ സാംസ്കാരിക ആഘോഷങ്ങളും നാടിന്റെ സ്മരണകളും ഒന്നും കൈവിടാതെ സൂക്ഷിക്കുന്ന മലയാളി സമൂഹത്തെ ഫാ. ഷോണ്‍ പ്രത്യേകം അഭിനന്ദിച്ചു ഷെഫ് റോബിൻ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യയിൽ എല്ലാവരും പങ്കു ചേർന്നു. കൈക്കാരൻ വർഗീസ്‌ തെനംകാല, ഷിന്റോ ജെയിംസ്‌ മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.വാർത്ത∙ ഷൈമോൻ തോട്ടുങ്കൽ

Related News