Loading ...

Home USA

ഷിക്കാഗോ ക്‌നാനായ ഫൊറോനയില്‍ തിരുനാള്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, കുമ്ബസാര രഹസ്യം കാത്തുസൂക്ഷിക്കുവാന്‍ രക്തസാക്ഷ്യം വഹിച്ച വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി ആചരിച്ചു. മെയ് 13 ഞായറാഴ്ച രാവിലെ 9.45 നു ഷിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തിലും, വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ സഹകാര്‍മികത്വത്തിലൂമാണ് തിരുകര്‍മങ്ങള്‍ നടന്നത്.

തിരുകര്‍മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, മാര്‍ ജോയി പിതാവ് വി. ജോണ്‍ നെപുംസ്യാനോസിന്റെ രക്തസാക്ഷ്യത്തേക്കുറിച്ചും, തനിക്ക് à´† പേര് ലഭിക്കുവാനുണ്ടായ സാഹചര്യവും, à´† വിശുദ്ധന്റെ മധ്യസ്തതയില്‍ തനിക്ക് ലഭിച്ച അനുഗ്രഹങ്ങളേപ്പറ്റിയും, കേരളത്തിലും പുറത്തും വിശുദ്ധന്റെ നാമത്തിലുള്ള ദൈവാലയങ്ങളേപ്പറ്റിയും അഭിവന്ദ്യ പിതാവ് വിശദീകരിച്ചു. വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുനാളില്‍ പങ്കെടുത്ത് വിശ്വാസികളെ അനുഗ്രഹിച്ച മാര്‍ ജോയി പിതാവിനെ വികാരി വെരി റെവ. à´«à´¾. എബ്രാഹം മുത്തോലത്ത് ഫൊറോനാംഗങ്ങളുടേയും പേരില്‍ ഹാര്‍ദവമായ നന്ദി രേഖപ്പെടുത്തി. ജോയി & ഗ്രേസി വാച്ചാച്ചിറയും കുടുംബാംഗങ്ങളുമായിരുന്നു à´ˆ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍. 

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി

Related News