Loading ...

Home Gulf

മൂടല്‍മഞ്ഞില്‍ മുങ്ങി അബുദാബി- ദുബായ് ഹൈവേ

അബുദാബി: അബുദാബി- ദുബായ് ഹൈവേയില്‍ ഞായറാഴ്ച കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ അഞ്ഞൂറ് കിലോമീറ്ററില്‍ താഴെ മാത്രമായിരുന്നു ദൂരക്കാഴ്ച. വാഹനങ്ങളുമായി നിരത്തിലിറങ്ങിയവര്‍ ഏറെ ബുദ്ധിമുട്ടി. അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്ന് 43 ഡിഗ്രിയില്‍ എത്തിയതും ഈര്‍പ്പം 90 ശതമാനമായി ഉയര്‍ന്നതും കാലാവസ്ഥയിലെ ഈ മാറ്റങ്ങള്‍ക്ക് കാരണമായതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും കാലാവസ്ഥ ഇതേ രീതിയില്‍ തുടര്‍ന്നേക്കുമെന്നും വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പുലര്‍ച്ചെ മുതല്‍ രാവിലെ എട്ടര വരെയാണ് മൂടിക്കെട്ടിയ അന്തരീക്ഷമുണ്ടാവുക. ഇതോടൊപ്പം ചെറിയ രീതിയിലുള്ള കാറ്റുമുണ്ടാവും. 

മൂടല്‍മഞ്ഞ് കനക്കുന്ന സമയങ്ങളില്‍ വാഹന ഉപയോക്താക്കള്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ ഗതാഗത വകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. . ഫോഗ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ഇതിലേറ്റവും പ്രധാനപ്പെട്ടത്. മുന്നിലും പിന്നിലും വാഹനമുണ്ടെന്ന് മറ്റ് വാഹനങ്ങളോടിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാവാന്‍ ഇതുകൊണ്ട് സാധിക്കും. എല്ലാ വാഹനങ്ങളിലും à´ˆ ലൈറ്റുകള്‍ ഇല്ലെങ്കിലും പുതിയ എല്ലാ വാഹനങ്ങളിലും ഇതുണ്ടാവും. മൂടല്‍മഞ്ഞ് മാറി കാഴ്ചകള്‍ക്ക് വ്യക്തത വരുന്നത് വരെ ഫോഗ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കണം. നിരത്തുകളില്‍ കനത്ത മൂടല്‍ മഞ്ഞാണെങ്കില്‍ ജോലി സ്ഥലത്ത് വൈകിയേ എത്തുകയുള്ളൂ എന്ന സന്ദേശം നല്‍കാന്‍ ശ്രമിക്കണം. ജോലിസ്ഥലത്ത് à´…à´° മണിക്കൂര്‍ വൈകിയെത്തിയാലും സുരക്ഷക്ക് പ്രാധാന്യം നല്‍കണം. പോലീസിന്റെ ട്രാഫിക് നിര്‍ദേശങ്ങള്‍ റേഡിയോയിലൂടെ കേള്‍ക്കാം. 

വാഹനം പാതിവഴിയിലാണെങ്കില്‍ തൊട്ടടുത്ത സര്‍വീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് മൂടല്‍ മഞ്ഞ് മാറിയശേഷം യാത്ര പുനരാരംഭിക്കാം. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഒരിക്കലും മൂടല്‍ മഞ്ഞുള്ള സമയത്ത് വാഹനമോടിക്കരുത്. നിര്‍ബന്ധമായും പരമാവധി വേഗം മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുന്നില്ല എന്നുറപ്പ് വരുത്തണം. മഞ്ഞ് കനക്കുകയാണെങ്കില്‍ വേഗം 40 കിലോമീറ്റര്‍ ആക്കി കുറയ്ക്കണം. ഒരു കാരണവശാലും ലൈനുകള്‍ മാറ്റരുത്. à´¡à´¿à´‚ ഹെഡ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാം. ഓട്ടോമാറ്റിക് ലൈറ്റ് സംവിധാനമുള്ള വണ്ടിയാണെങ്കിലും ലൈറ്റ് കത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. പ്രകാശം കൂടിയ ഹെഡ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. ഇത് മറ്റുള്ള വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. 

ഹസാഡ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. പെട്ടെന്ന് വാഹനം നിര്‍ത്തണമെങ്കില്‍ മാത്രമാണ് ഹസാഡ് ലൈറ്റുകള്‍ ഉപയോഗപ്പെടുത്തേണ്ടത്. മൂടല്‍മഞ്ഞില്‍ ഹസാഡ് ലൈറ്റ് ഇട്ട് വാഹനമോടിച്ചാല്‍ പെട്ടെന്ന് നിര്‍ത്തേണ്ടി വന്നാല്‍ പിന്നിലുള്ള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കഴിയാതെവരും. വാഹനത്തിനുള്ളിലെ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ചില്ലുകളില്‍ മഞ്ഞുണ്ടാക്കുന്ന കാഴ്ചക്കുറവ് മാറ്റി വ്യക്തത ലഭിക്കും. റേഡിയോയിലൂടെ ലഭിക്കുന്ന ഗതാഗത നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ ശ്രമിക്കണം. അതേ സമയം വാഹനത്തിന് പുറത്തുള്ള കാര്യങ്ങളിലും ശ്രദ്ധ വേണം. വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം നിര്‍ബന്ധമായും പാലിക്കണം. ഇത്തരത്തില്‍ അകലം പാലിക്കാത്തതാണ് മുഴുവന്‍ അപകടങ്ങള്‍ക്കും കാരണമാവുന്നത്. വളരെ ശ്രദ്ധയോടെ ആവശ്യമെങ്കില്‍ മാത്രമേ ലൈന്‍ മാറാന്‍ ശ്രമിക്കാവൂ എന്നും വകുപ്പ് നിര്‍ദേശിക്കുന്നു.

Related News