Loading ...

Home International

ഇന്ത്യ-യു.എ.ഇ ബന്ധം ശക്തിപ്പെട്ടു​ :കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മന്ത്രി പിയൂഷ്​ ഗോയല്‍

ദുബായ്: ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ ബ​ന്ധം ശ​ക്​​ത​മാ​കു​ന്ന​തി​ന്​ ദു​ബൈ എ​ക്സ്​​പോ 2020 നി​മി​ത്ത​മാ​യെ​ന്ന്​ കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ല്‍.എ​ക്സ്​​പോ​യി​ല്‍ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ പ​​ങ്കെ​ടു​ത്ത്​ സംസാരിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം പ​ല​ര്‍​ക്കും അ​സൂ​യ​ക്ക്​ കാ​ര​ണ​മാ​കു​ന്ന​രൂ​പ​ത്തി​ല്‍ വ​ള​ര്‍​ന്നു. യു.​എ.​ഇ​യു​ടെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ശ​ക്​​തി​യും പ്രാ​ധാ​ന്യ​വും എ​ക്സ്​​പോ ​വി​ളി​ച്ചോ​തു​ന്നു​ണ്ട്. മ​ഹാ​മാ​രി​ക്കി​ട​യി​ല്‍ ഇ​ത്ത​ര​മൊ​രു മേ​ള ന​ട​ത്താ​ന്‍ സാ​ധി​ച്ച​ത്​ യു.​എ.​ഇ​ക്ക്​ പ​രീ​ക്ഷ​ണം ത​ന്നെ​യാ​യി​രു​ന്നു. എ​ങ്കി​ലും, അ​തെ​ല്ലാം മ​റി​ക​ട​ക്കാ​ന്‍ സാ​ധി​ച്ചു -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.എ​ക്സ്​​പോ​യു​ടെ കാ​ല​യ​ള​വി​ല്‍​ത​ന്നെ​യാ​ണ്​ യു.​എ.​ഇ-​ഇ​ന്ത്യ സ​മ​ഗ്ര സാമ്പ​ത്തി​ക പ​ങ്കാ​ളി​ത്ത​ക്ക​രാ​ര്‍ രൂ​പ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ച​തെ​ന്ന്​ അ​നു​സ്മ​രി​ച്ച അ​ദ്ദേ​ഹം ഇ​ന്ത്യ​യു​ടെ എ​ക്സ്​​പോ പ​വ​ലി​യ​ന്‍ സ്ഥി​ര​മാ​യി നി​ല​നി​ര്‍​ത്തു​മെ​ന്നും പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​വും സം​സ്കാ​ര​വും സ​മ്പന്ന​മാ​യ പാ​ര​മ്പ​ര്യ​വും അ​വ​സ​ര​ങ്ങ​ളും എ​ക്സ്​​പോ പ​വ​ലി​യ​നി​ലൂ​ടെ ​പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നാ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News