Loading ...

Home Kerala

എല്‍ഐസി സ്വകാര്യവല്‍ക്കരണം; പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി സംരക്ഷണസമിതി

എല്‍ഐസി സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി എല്‍ഐസി സംരക്ഷണസമിതി.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 10,000 ജനസഭകള്‍ വിളിച്ചുചേര്‍ക്കാന്‍ ആലുവയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, സംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. ടി എം തോമസ് ഐസക്, ജനറല്‍ കണ്‍വീനര്‍ പി പി കൃഷ്ണന്‍, കെ എന്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
മെയ്ദിനം സംസ്ഥാന വ്യാപകമായി എല്‍ഐസി സ്വകാര്യവല്‍ക്കരണ വിരുദ്ധദിനമായി ആചരിക്കും. സംസ്ഥാനമെമ്പാടും സ്വകാര്യവല്‍ക്കരണ വിരുദ്ധ പ്രതിജ്ഞ ചൊല്ലും. ജില്ലകളില്‍ പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ച്‌ പൗരപ്രമുഖരെയും രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും പ്രൊഫഷണലുകളെയും കണ്ട് ലഘുലേഖ നല്‍കി പിന്തുണ അഭ്യര്‍ഥിക്കും. ജില്ലകളില്‍ കണ്‍വന്‍ഷനുകള്‍ ചേര്‍ന്ന് ജില്ലാ സംരക്ഷണസമിതി രൂപീകരിക്കും.

Related News