Loading ...

Home Kerala

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സുകള്‍ മന്ത്രിസഭായോഗം ഇന്ന് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഉള്‍പ്പെടെ കാലഹരണപ്പെടുന്ന ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനുള്ള തീരുമാനം ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനക്കെത്തുന്നത്. വിഷയത്തില്‍ സി.പി.ഐ മന്ത്രിമാര്‍ യോഗത്തില്‍ സ്വീകരിക്കുന്ന നിലപാട് പ്രധാനമാണ്.അധികാര സ്ഥാനത്തിരിക്കുന്നവരുടെ അഴിമതിക്കേസുകള്‍ തെളിയിക്കപ്പെട്ടാല്‍ അവര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് ലോകായുക്ത വിധിച്ചാലും, ബന്ധപ്പെട്ട അധികാരികള്‍ക്ക് ഹിയറിംഗ് നടത്തി വിധി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നാണ് നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി. ഓര്‍ഡിനന്‍സ് എതിര്‍പ്പില്ലാതെ അംഗീകരിച്ചതില്‍ പാര്‍ട്ടി മന്ത്രിമാരെ സിപിഐ നേതൃത്വം വിമര്‍ശിച്ചിരുന്നു.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെയാണ് വിവാദത്തിന് താത്കാലിക ശമനമായത്. ഫെബ്രുവരി ആദ്യ ആഴ്ചയിലായിരുന്നു ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. പിന്നീട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രി കെ രാജന്‍ പാര്‍ട്ടിക്ക് എതിരഭിപ്രായം ഉണ്ടെന്ന് അറിയിച്ചു.

Related News