Loading ...

Home International

നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ഷാം​ഗ്ഹാ​യ് നഗരം: കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​ന​ല്ലാ​തെ ആ​രും വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​ത്

ഷാം​ഗ്ഹാ​യി: ചൈ​ന​യി​ലെ തീ​ര​ദേ​ശ ന​ഗ​ര​മാ​യ ഷാം​ഗ്ഹാ​യി​യി​ല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു.
നഗരത്തില്‍ വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​ന​ല്ലാ​തെ ആ​രും വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. വ​ള​ര്‍​ത്തു​നാ​യ​യെ ന​ട​ത്തി​ക്കാ​ന്‍ പോ​ലും പു​റ​ത്തി​റ​ങ്ങ​രുതെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.
ഇന്നു ഷാം​ഗ്ഹാ​യ​യി​ല്‍ 4,447 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഷാം​ഗ്ഹാ​യ് സ്റ്റോക്ക് എ​ക്‌​സ്‌​ചേ​ഞ്ച് ഉ​ള്‍​പ്പ​ടെ നി​ര​വ​ധി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ സ്ഥി​തി ചെ​യ്യു​ന്ന പു​ഡോം​ഗ് ജി​ല്ല​യി​ലാ​ണ് നി​യ​ന്ത്ര​ണം.

Related News