Loading ...

Home National

ചൈനീസ് ബന്ധമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍.ബി.ഐ.

മുംബൈ: ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കി.എന്നാല്‍,ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങളാണ് ഇതിലേറെയുമുള്ളത്. ആര്‍.ബി.ഐയുടെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇതിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകളുമായി പ്രവര്‍ത്തിക്കുന്ന ഇവയിലേറെയും വ്യക്തികള്‍ക്കും സൂക്ഷ്മ സംരംഭങ്ങള്‍ക്കും വായ്പ നല്‍കുന്നവയാണ്.എന്നാല്‍,വായ്പ നല്‍കുന്നതിനോ തുക തിരിച്ചുപിടിക്കുന്നതിനോ വ്യവസ്ഥകളൊന്നും പാലിക്കാത്തവയാണ് ഈ കമ്ബനികളെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.ഇതേ തുടര്‍ന്നാണ് നടപടി .

Related News