Loading ...

Home National

ഹിജാബ് നീക്കാന്‍ വിസമ്മതിച്ചു; എസ്‌എസ്‌എല്‍സി പരീക്ഷാ മേല്‍നോട്ടത്തിനെത്തിയ അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

ബെംഗളൂരു: കര്‍ണാടകയില്‍ എസ്‌എസ്‌എല്‍സി പരീക്ഷാ മേല്‍നോട്ടത്തിനെത്തിയ അദ്ധ്യാപിക, ഹിജാബ് നീക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നടപടി.അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ബെംഗളൂരുവിലെ കെഎസ്ടിവി ഹൈസ്‌കൂള്‍ അദ്ധ്യാപിക നൂര്‍ ഫാത്തിമയ്ക്ക് എതിരെയാണ് നടപടി എടുത്തത്.ബാഗല്‍കോട്ടില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് പരീക്ഷ എഴുതാതെ മടങ്ങി. പലയിടങ്ങളിലും ഹിജാബ് അണിഞ്ഞെത്തിയ കുട്ടികള്‍ ഇതു നീക്കിയ ശേഷം പരീക്ഷയെഴുതി. ബെളഗാവിയിലും മറ്റും വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാന്‍ ജനപ്രതിനിധികള്‍ പൂക്കളുമായി എത്തിയിരുന്നു. ഹുബ്ബള്ളിയിലെ സ്‌കൂളില്‍ സാധാരണ വേഷവും ഹിജാബും ധരിച്ചെത്തിയ പെണ്‍കുട്ടിക്ക് യൂണിഫോം അണിഞ്ഞു വരാന്‍ അധിക സമയം അനുവദിച്ചു.വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് ഹൈക്കോടതി ശരിവച്ചതോടെ, എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് യൂണിഫോം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. 3444 പരീക്ഷാ കേന്ദ്രങ്ങള്‍ക്കു ചുറ്റും നിരോധനാജ്ഞയും കനത്ത പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തി.

Related News