Loading ...

Home National

ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഭുവനേശ്വര്‍: കാലാവധി വര്‍ധിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികതയുള്ള ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയ്സ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തുള്ള ചാന്ദിപൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച്ച രാവിലെ 10:40 നാണ് വിക്ഷേപിച്ചത്.

10-15 വര്‍ഷം വരെ കാലാവധി വര്‍ധിപ്പിക്കന്‍ ബ്രഹ്മോസിന് കഴിയും. ബ്രഹ്മോസ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ മിസൈലാണെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ഇന്ത്യന്‍ സായുധ സേനയുടെ പട്ടികയിലുള്ള മിസൈലുകള്‍ പുനസ്ഥാപിക്കുന്നതില്‍ വലിയ നേട്ടങ്ങള്‍ക്ക് ഈ പരീക്ഷണവിജയം കാരണമാവുമെന്നും അവര്‍ പറഞ്ഞു.

Related News