Loading ...

Home National

ചില സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷ പദവി നല്‍കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷ പദവി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നും സംസ്ഥാന ജനസംഖ്യ അടിസ്ഥാനമാക്കി ന്യൂനപക്ഷത്തെ നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിക്ക് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.അതേസമയം, ഇക്കാര്യത്തില്‍ ഏത് കേന്ദ്ര മന്ത്രാലയമാണ് മറുപടി നല്‍കേണ്ടത് എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.കേന്ദ്രത്തിന്‍റെ സത്യവാങ്മൂലങ്ങള്‍ കോടതിയില്‍ വരുന്നതിനു മുമ്ബ് മാധ്യമങ്ങളിലൂടെ ജഡ്ജിമാര്‍ കാണുന്നത് ചില പൊതുതാല്‍പര്യ ഹരജികളുടെ പ്രത്യേകതയാണെന്നും ബെഞ്ച് കുറ്റപ്പെടുത്തി.

Related News