Loading ...

Home National

പശ്ചിമ ബംഗാള്‍ നിയമസഭയില്‍ സംഘര്‍ഷം; പ്രതിപക്ഷ നേതാവടക്കം 5 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു

കൊൽക്കത്ത : à´¸à´­à´¯à´¿à´²àµâ€ അപമര്യാദയായി പെരുമാറിയെന്നതിന് പ്രതിപക്ഷ നേതാവ് സുഭേന്ദു അധികാരി ഉള്‍പെടെ അഞ്ച് ബിജെപി എംഎല്‍എമാരെ പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീകര്‍ ബിമന്‍ ബന്ദ്യോപാധ്യായ തിങ്കളാഴ്ച സസ്പെന്‍ഡ് ചെയ്തു.
അധികാരിയെ കൂടാതെ ദീപക് ബര്‍മന്‍, ശങ്കര്‍ ഘോഷ്, മനോജ് ടിഗ്ഗ, നര്‍ഹാരി മഹ്തോ എന്നിവരെയാണ് 2022ലെ എല്ലാ സമ്മേളനങ്ങളിലും സ്പീകര്‍ സസ്പെന്‍ഡ് ചെയ്തത്. നേരത്തെ, ബിര്‍ഭൂമിലെ ബൊഗ്തുയി ഗ്രാമത്തില്‍ നടന്ന അക്രമത്തെച്ചൊല്ലി സംസ്ഥാനത്തെ ക്രമസമാധാന നില വഷളായെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന ബിജെപി നിയമസഭാംഗങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നിയമസഭാംഗങ്ങള്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അധികാരിയുടെ നേതൃത്വത്തില്‍ 25 ഓളം ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് വാകൗട് നടത്തി. തന്റെ പാര്‍ടിയിലെ നിരവധി എംഎല്‍എമാരെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ വച്ച്‌ മര്‍ദിച്ചതായി അധികാരി ആരോപിച്ചു. അതേസമയം, നിയമസഭയില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ബിജെപി നാടകം കളിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാന മന്ത്രിയുമായ ഫിര്‍ഹാദ് ഹകീം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സഭയ്ക്കുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ തന്റെ പാര്‍ടിയിലെ ചില എംഎല്‍എമാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News