Loading ...

Home National

ഗോവയില്‍ രണ്ടാം വട്ടം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രമോദ് സാവന്ത്; ചടങ്ങില്‍ പ്രധാനമന്ത്രിയും

പനാജി: ഗോവയില്‍ ഡോ. പ്രമോദ് സാവന്ത് രണ്ടാം വട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലെത്തിയ ബിജെപിയുടെ ദേശീയ മുഖമായി മാറിക്കഴിഞ്ഞ പ്രമോദ് സാവന്ത് ഡോ.ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ ഡോ. പ്രമോദ് സാവന്തിന് ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയെക്കൂടാതെ എട്ടു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.ഗോവയിലെ ബിജെപിയുടെ തുടര്‍ച്ചയായ മൂന്നാം വട്ടം അധികാരമേല്‍ക്കല്‍ ചടങ്ങിന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ, ഹരിയാന മുഖ്യമന്ത്രി എം.എല്‍.ഖട്ടാര്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവരും സാക്ഷിയായി.കേന്ദ്രമന്ത്രിയും പിന്നീട് ഗോവയില്‍ മുഖ്യമന്ത്രിയായിരിക്കേ അന്തരിച്ച മനോഹര്‍ പരീക്കറുടെ മരണ ശേഷം നടക്കുന്ന ചടങ്ങ് എന്ന പ്രത്യേകതയും ഇന്നുണ്ട്. പരീക്കറുടെ നിര്യാണത്തെ തുടര്‍ന്നാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി ബിജെപി നിശ്ചയിച്ചത്.2008ല്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ തോറ്റെങ്കിലും സാവന്ത് 2012ല്‍ ആദ്യമായി നിയമസഭയിലെത്തി. 2017ല്‍ ജയം ആവര്‍ത്തിച്ചതോടെ മന്ത്രിസഭയുടെ ഭാഗമായി. 13-ാംമത് മുഖ്യമന്ത്രിയായി സാവന്ത് ചുമതലയേറ്റശേഷം പാര്‍ട്ടി 2022ല്‍ വീണ്ടും സാവന്തില്‍ തന്നെ വിശ്വാസമര്‍പ്പിക്കുകയായിരുന്നു

Related News